Quantcast

സിസ തോമസിന്റെ നിയമനം; അപാകതയില്ലെന്ന് ഗവർണർ

ഗവർണർ എടുക്കുന്ന തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ സർക്കാരിന് അവകാശമില്ലെന്ന് സിസ തോമസും ഹൈക്കോടതിയെ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    18 Nov 2022 9:56 AM GMT

സിസ തോമസിന്റെ നിയമനം; അപാകതയില്ലെന്ന് ഗവർണർ
X

കൊച്ചി: സാങ്കേതിക സർവകലാശാല താൽകാലിക വിസിയായി ഡോ.സിസ തോമസിനെ നിയമിച്ചതിൽ അപാകതയില്ലെന്ന് ഗവർണർ. ഹൈക്കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിലാണ് വിശദീകരണം.

സംസ്ഥാന സർക്കാർ നൽകിയ ഹരജി നിലനിൽക്കില്ലെന്നും ചാൻസലറായ ഗവർണർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ ശുപാർശ ചെയ്ത യുജിസി ചട്ടപ്രകാരം ചുമതല നൽകാനാകില്ല എന്നതാണ് ഗവർണറുടെ വിശദീകരണത്തിലെ പ്രധാന കാര്യം. ചാൻസലറായ ഗവർണർ എടുക്കുന്ന തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ സർക്കാരിന് അവകാശമില്ലെന്ന് സിസ തോമസും ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ, സർക്കാരിന് നേരിട്ട് നിയമന ശുപാർശ നടത്താൻ യുജിസി ചട്ടം അനുശാസിക്കുന്നില്ല എന്നും സിസ തോമസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിൽ പറഞ്ഞിരുന്നു.

സാങ്കേതിക സർവകലാശാല ചട്ടപ്രകാരം സിസ തോമസിന് മതിയായ യോഗ്യത ഇല്ലെന്നായിരുന്നു സർക്കാർ വാദം. ഇതിനെതിരെ ഗവർണർ സത്യവാങ് മൂലം നൽകുകയായിരുന്നു. ഗവർണർ നൽകിയ സത്യവാങ് മൂലത്തിന് മറുപടി നൽകാൻ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. തുടർന്ന്, ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. നവംബർ 23ന് ഹരജി വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. സർക്കാരിന്റെ വിശദീകരണം കൂടി കേട്ട ശേഷമാകും അന്തിമ തീരുമാനമെടുക്കുക.

TAGS :

Next Story