കനത്ത മഴ; ആറന്മുള വള്ളസദ്യ പൂർണമായും ഒഴിവാക്കി
നാളെയും മറ്റന്നാളും നടത്താനിരുന്ന വള്ളസദ്യയാണ് ഒഴിവാക്കിയത്

പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി. കനത്ത മഴ കണക്കിലെടുത്താണ് ഒഴിവാക്കിയത്. നാളെയും മറ്റന്നാളുമായി നടത്താനിരുന്ന വള്ളസദ്യകളാണ് ഒഴിവാക്കിയത്.
അതേസമയം, കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള വള്ളസദ്യകളും ഒഴിവാക്കിയിട്ടുണ്ട്. ബുക്ക് ചെയ്തവർക്ക് പകരം തീയതി പിന്നീട് തീരുമാനിക്കും. കനത്ത മഴയെ തുടർന്നാണ് തീരുമാനം.
Next Story
Adjust Story Font
16

