Quantcast

ക്രൈസ്തവർ ഭിന്നശേഷിക്കാരുടെ അവകാശത്തിന് എതിരാണെന്ന് പ്രചരിപ്പിക്കുന്നത് ദുഃഖകരം; ആർച്ച് ബിഷപ്പ് തോമസ് തറയിൽ

എന്തിനാണ് സർക്കാർ സഭാ സമൂഹത്തെ വേദനിപ്പിക്കുന്നതെന്നും ബിഷപ്പ് ചോദിച്ചു

MediaOne Logo

Web Desk

  • Published:

    2 Oct 2025 2:34 PM IST

ക്രൈസ്തവർ ഭിന്നശേഷിക്കാരുടെ അവകാശത്തിന് എതിരാണെന്ന് പ്രചരിപ്പിക്കുന്നത് ദുഃഖകരം; ആർച്ച് ബിഷപ്പ് തോമസ് തറയിൽ
X

കോട്ടയം: എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനത്തിലെ മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണത്തിന് മറുപടിയുമായി സിറോ മലബാർ സഭ. ക്രൈസ്തവർ ഭിന്നശേഷിക്കാരുടെ അവകാശത്തിന് എതിരാണെന്ന് പ്രചരിപ്പിക്കുന്നത് ദുഃഖകരമെന്ന് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു.

സുപ്രിംകോടതി വിധി എല്ലാ മാനേജുമെന്റുകൾക്കും ബാധകമാണ്. സമത്വം ഉറപ്പാക്കണം. എന്തിനാണ് സർക്കാർ സഭാ സമൂഹത്തെ വേദനിപ്പിക്കുന്നതെന്നും ബിഷപ്പ് ചോദിച്ചു.

മന്ത്രിക്കെതിരെ കത്തോലിക്കാ കോൺഗ്രസും രംഗത്ത് വന്നിരുന്നു. മന്ത്രി നിയമസഭയിലും പുറത്തും സത്യവിരുദ്ധ പ്രസ്താവനയാണ് നടത്തുന്നതെന്നും അസത്യം പ്രചരിപ്പിക്കുന്നതിൽ നിന്നും മന്ത്രി പിന്തിരിയണമെന്നുമാണ് കത്തോലിക്ക കോൺഗ്രസ് പ്രതികരിച്ചത്.

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ ക്രിസ്ത്യൻ മാനേജ്‌മെന്റുകൾക്കെതിരെ മന്ത്രി വി.ശിവൻകുട്ടി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. മാനേജ്‌മെന്റുകളുടെ ഒരു വെല്ലുവിളിക്കും സർക്കാർ വഴങ്ങില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ക്രിസ്ത്യൻ മാനേജ്‌മെന്റ് നടത്തുന്ന സമരത്തെയും മന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു. ഭിന്നശേഷി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത മാനേജ്‌മെന്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

TAGS :

Next Story