Quantcast

'പിണറായിയും സ്വപ്‌നയും ക്ലിഫ്ഹൗസിൽ കൂടിക്കാഴ്ച നടത്തി'; മാത്യു കുഴൽനാടനും മുഖ്യമന്ത്രിയും തമ്മിൽ സഭയില്‍ വാക്പോര്

മുഖ്യമന്ത്രി കോടതിയെ സമീപിച്ചാൽ ഒപ്പം നിൽക്കുമെന്ന് പറഞ്ഞ കുഴൽനാടനോട് കുഴൽനാടന്റെ ഉപദേശം തനിക്കാവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-02-28 07:03:15.0

Published:

28 Feb 2023 5:27 AM GMT

DR. Mathew Kuzhalnadan,pinarayi vijayan, life mission case
X

തിരുവനന്തപുരം: ലൈഫ് മിഷൻ വിഷയത്തിൽ മാത്യു കുഴൽനാടൻ എംഎല്‍എയും മുഖ്യമന്ത്രിയും തമ്മിൽ നിയമസഭയില്‍ വാക്പോര്. കേരളംകണ്ട ശാസ്ത്രീയവും ആസൂത്രിതവുമായ അഴിമതിയാണ് ലൈഫ് മിഷന്‍ എന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു. ശിവശങ്കറിന്റെ വാട്‌സാപ് സന്ദേശം നിഷേധിക്കാൻ മുഖ്യമന്ത്രിക്ക് തന്റേടമുണ്ടോ? മുഖ്യമന്ത്രിയും കോൺസലേറ്റ് ജനറലും സ്വപ്‌നയും ക്ലിഫ്ഹൗസിൽ കൂടിക്കാഴ്ച നടത്തി എന്നും മാത്യൂ കുഴൽനാടൻ ആരോപിച്ചു.

എന്നാൽ ആരോപണം പച്ചക്കള്ളമാണെന്നും എല്ലാം നേരത്തെ വിശദീകരിച്ച കാര്യങ്ങളാണെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. എങ്കിൽ കോടതിയെ സമീപിക്കണമെന്നും ഇ.ഡി കൊടുത്ത റിപ്പോർട്ട് തെറ്റെന്ന് പറയാൻ കഴിയുമോ എന്നും മാത്യു കുഴൽനാടൻ ചോദിച്ചു. ആരോപണം ഉന്നയിച്ചവരുടെ അഭിഭാഷകനായാണോ വരവെന്നും തനിക്ക് ഉപദേശം വേണമെങ്കിൽ സർക്കാറിന്റെ സംവിധാനമുണ്ടെന്നുമായിരുന്നു മാത്യുകുഴല്‍നാടന്‍റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രി കോടതിയെ സമീപിച്ചാൽ ഒപ്പം നിൽക്കുമെന്ന് പറഞ്ഞ കുഴൽനാടനോട് കുഴൽനാടന്റെ ഉപദേശം തനിക്കാവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. റിമാൻഡ് റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കാൻ തയ്യാറാണെന്ന് കുഴല്‍ നാടൻ പറഞ്ഞതിന് പിന്നാലെ റിമാൻഡ് റിപ്പോർട്ട് വെച്ച് വിഷയം ചർച്ച ചെയ്യാനാകില്ലെന്നും റിപ്പോർട്ടിലെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കണമെന്നും മന്ത്രി പി. രാജീവ് ആവശ്യപ്പെട്ടു.

കുഴൽനാടൻ: ജൂലൈ 2019 മുഖ്യമന്ത്രി കോൺസലേറ്റ് ജനറൽ, മുഖ്യമന്ത്രി ,സ്വപ്ന എന്നിവർ ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇത് നിഷേധിക്കാൻ നിങ്ങൾക്ക് കഴിയുമോ?

മുഖ്യമന്ത്രി: പച്ചക്കള്ളമാണ്, എന്നെ കണ്ടിട്ടുമില്ല ഞാനുമായി ചർച്ച ചെയ്തിട്ടുമില്ല.

കുഴൽനാടൻ: പച്ചക്കള്ളം ആണെങ്കിൽ റിമാൻഡ് റിപ്പോർട്ടിനെതരെ അങ്ങ് കോടതിയെ സമീപിക്കണം.

മുഖ്യമന്ത്രി: നിഷേധിക്കുമോ എന്ന് ചോദിച്ചതിന് ഞാൻ മറുപടി പറഞ്ഞു. അദ്ദേഹം കേന്ദ്ര ഏജൻസിയുടെ വക്കീലായാണ് വന്നതെങ്കിൽ ആ രീതിയിൽ പറയണം.

കുഴൽനാടൻ: മുഖ്യമന്ത്രിയെക്കുറിച്ച് തെറ്റായ റിപ്പോർട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അങ്ങ് കോടതിയെ സമീപിക്കണം. ഞങ്ങൾ അങ്ങേയ്ക്ക് ഒപ്പം നിൽക്കാം.

മുഖ്യമന്ത്രി: എനിക്ക് അത്തരം ഉപദേശം വേണമെങ്കിൽ ഞാൻ അദ്ദേഹത്തെ സമീപിക്കാം. ഇപ്പോൾ എനിക്ക് കാര്യങ്ങൾ തീരുമാനിക്കാൻ സർക്കാരിന്റേതായ സംവിധാനങ്ങൾ ഉണ്ട്. ഇദ്ദേഹത്തെ പോലുള്ള ഒരാളുടെ ഉപദേശമനുസരിച്ച് നീങ്ങേണ്ട ആവശ്യം തൽക്കാലമില്ല.

കുഴൽനാടൻ: എങ്കിൽ ഞാൻ ആ ഭാഗം ഒഴിവാക്കാം. ശിവശങ്കർ സ്വപനയ്ക്ക് ജോലി ശരിയാക്കി കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് ശിവശങ്കരന്റെ വാട്‌സ്ആപ്പ് ചാറ്റ് ഉണ്ട് അത് അങ്ങ് നിഷേധിക്കുമോ?

മുഖ്യമന്ത്രി: അദ്ദേഹം സഭയിൽ വരുന്നതിനു മുമ്പ് തന്നെ ഇക്കാര്യങ്ങളിൽ വ്യക്തത ഉണ്ടായിട്ടുള്ളതാണ്. ഞാനുമായി ഒരു ഘട്ടത്തിലും ആരും സംസാരിച്ചിട്ടില്ല. നിയമനവുമായി സർക്കാരിന് ബന്ധമില്ല എന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. എന്തും വിളിച്ചു പറയാവുന്ന അവസരമായി അദ്ദേഹം ഇതിനെ എടുക്കുന്നു

TAGS :

Next Story