Quantcast

പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടി മുതൽ കടത്തി

സെപ്റ്റംബർ 19 ന് സുധീഷ് എന്ന ചെറുപ്പക്കാരന്‍റെ മരണത്തിന് കാരണമായ വാഹനമാണ് പ്രതികള്‍ മോഷ്ടിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-10-11 14:48:46.0

Published:

11 Oct 2023 8:14 PM IST

Arrested , stealing,  police station, jcb, അറസ്റ്റ്, ജെ.സി.ബി മോഷണം, പ്രതി, ഏറ്റവും പുതിയ മലയാളം വാർത്ത
X

കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടി മുതലായ ജെ.സി.ബി മോഷ്ടിച്ച് മറ്റൊരു ജെ.സി.ബി കൊണ്ടു വെച്ചു. സംഭവത്തിൽ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


സെപ്റ്റംബർ 19 ന് സുധീഷ് എന്ന ചെറുപ്പക്കാരന്‍റെ മരണത്തിന് കാരണമായ വാഹനമാണ് പ്രതികള്‍ മോഷ്ടിച്ചത്. അപകടം വരുത്തിയ ജെ.സി.ബിക്ക് ഇൻഷൂറൻസോ നമ്പർ പ്ലേറ്റോ, ലൈറ്റോ ഇല്ലായിരുന്നു. വാഹനത്തിന് ലൈറ്റ് ഇല്ലാത്തതായിരുന്നു അപകട കാരണം.


എന്നാൽ ഫിറ്റ്നസില്ലാത്ത വാഹനം കേസിൽ ഉടമയെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് പ്രതികള്‍ ജെ.സി.ബി മോഷ്ടിച്ചത്. പ്രതികള്‍ മോഷ്ടിച്ച തൊണ്ടി മുതലായ ജെ.സി.ബിയും പൊലീസ് കണ്ടെത്തി.

TAGS :

Next Story