കൽപ്പറ്റയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവം; ഒരാൾകൂടി പിടിയിൽ
കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളെ നേരത്തെ പിടികൂടിയിരുന്നു

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. കൽപ്പറ്റ സ്വദേശി 18കാരൻ നാഫിലാണ് അറസ്റ്റിലായത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് ശേഷം ഇയാൾ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പോയിരുന്നു. ആശുപത്രി പരിസരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.
കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. ആക്രമണത്തിൽ 16കാരൻ്റെ മുഖത്തും തലയ്ക്കും പരിക്കേറ്റു. മുഖത്തും തലയിലും വടി കൊണ്ട് അടിക്കുന്നതും കുട്ടിയെ കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്.
Next Story
Adjust Story Font
16

