Quantcast

ആർഷോയുടെ പരാതി; കെഎസ്‌യു നേതാക്കൾ ചോദ്യംചെയ്യലിന് ഹാജരാകില്ല

ആർഷോയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പ്രതികളാണുള്ളത്. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ അഖിലാ നന്ദകുമാറാണ് അഞ്ചാം പ്രതി

MediaOne Logo

Web Desk

  • Updated:

    2023-06-15 06:51:17.0

Published:

15 Jun 2023 5:03 AM GMT

pm arsho
X

തിരുവനന്തപുരം: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ പരാതിയിലെ ഗൂഢാലോചനക്കേസിൽ കെഎസ്‌യു നേതാക്കൾ ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നു.

ഇതിനിടെ, സിസിടിവി ദൃശ്യങ്ങൾ മഹാരാജാസ് കോളേജ് അധികൃതർ അന്വേഷണസംഘത്തിന് കൈമാറി. ഈ മാസം ആറാം തീയതിയിലെ സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയത്. ആർഷോയുടെ പരാതിയിൽ കഴമ്പില്ലെന്നാണ് കോളേജ് അധികൃതർ പറയുന്നത്. യാതൊരു ഗൂഢാലോചനയും കോളേജിൽ നടന്നിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നായിരുന്നു പി.എം ആർഷോയുടെ പരാതി. ആർഷോയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പ്രതികളാണുള്ളത്. ഇതിൽ ഒന്നാം പ്രതിയായ മഹാരാജാസ് കോളജ് ആർക്കിയോളജി വിഭാഗം കോർഡിനേറ്റർ വിനോദ് കുമാറിന്‍റെയും രണ്ടാം പ്രതി കോളേജ് പ്രിൻസിപ്പൽ വി.എസ് ജോയിയുടെയും മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. മൂന്നാം പ്രതിയാണ് അലോഷ്യസ് സേവ്യര്‍.

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ അഖിലാ നന്ദകുമാര്‍ അഞ്ചാം പ്രതിയുമാണ്. പ്രതികളുടെ മൊഴിയെടുപ്പ് പൂർത്തിയാക്കിയ ശേഷമാകും മഹാരാജാസ് കോളജിലെ വിശദമായ തെളിവെടുപ്പിലേക്ക് കടക്കുക. അതിനിടെ, എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യക്ക് പി.എച്ച്.ഡി പ്രവേശനം നല്‍കാന്‍ സംവരണക്രമം അട്ടിമറിച്ചെന്ന പരാതിയില്‍ കാലടി സർവകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണം വൈകും. സിന്‍ഡിക്കേറ്റ് ലീഗല്‍ ഉപസമിതിക്ക് അന്വേഷണം വിട്ടത് വി.സി എം.വി നാരായണനാണ്.

TAGS :

Next Story