എസ്ഡിപിഐ നേതാവിന്റെ വധം: പ്രതികൾ രക്ഷപ്പെട്ടത് സേവാഭാരതിയുടെ ആംബുലൻസിൽ
ഷാൻ വധക്കേസിൽ പിടിയിലായ പ്രതികളുമായി ആലപ്പുഴയിലെ ആർഎസ്എസ് കാര്യാലയത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികൾ ഒളിവിൽ താമസിച്ചത് ആർഎസ്എസ് കാര്യാലയത്തിലായിരുന്നു.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാൻ വധക്കേസിലെ പ്രതികൾ രക്ഷപ്പെട്ടത് സേവാഭാരതിയുടെ ആംബുലൻസിൽ. ആംബുലൻസ് ഡ്രൈവർ അഖിൽ ഇന്നലെ പിടിയിലായിരുന്നു. ആർഎസ്എസിന്റെ സേവന വിഭാഗമാണ് സേവാഭാരതി.
അറസ്റ്റിലായ ആംബുലൻസ് ഡ്രൈവർ അഖിൽ
ഷാൻ വധക്കേസിൽ പിടിയിലായ പ്രതികളുമായി ആലപ്പുഴയിലെ ആർഎസ്എസ് കാര്യാലയത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികൾ ഒളിവിൽ താമസിച്ചത് ആർഎസ്എസ് കാര്യാലയത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് അവിടെയെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയത്. പ്രതികൾ ഉപയോഗിച്ചെന്ന് കരുതിയ കാർ നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു.
ഡിസംബർ 18 ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ കെഎസ് ഷാനെ ആക്രമിച്ചത്. മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്‌കൂട്ടറിൽ പോവുമ്പോൾ കാറിലെത്തിയ സംഘം ഷാനെ ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
Adjust Story Font
16

