Quantcast

മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച കേസിൽ പൊലീസിനെതിരെ പരാതിയുമായി സി.പി.എം

പ്രതിയുടെ പൂർണ ഗർഭിണിയായ ഭാര്യയെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് ഡി.വൈ.എഫ്.ഐ

MediaOne Logo

Web Desk

  • Published:

    16 Sep 2022 12:49 AM GMT

മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച കേസിൽ പൊലീസിനെതിരെ പരാതിയുമായി സി.പി.എം
X

കോഴിക്കോട്: മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച കേസിൽ പൊലീസിനെതിരെ സിപിഎം.കേസിൽ പൊലീസ് നിരപരാധികളെ വേട്ടയാടുന്നുവെന്നാണ് ആരോപണം. അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.

കോഴിക്കോട് മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരെയും മാധ്യമ പ്രവർത്തകനെയും ആക്രമിച്ച കേസിലാണ് പോലീസിനെതിരെ സിപിഎം രംഗത്തെത്തിയത്. പ്രതികളെ പിടികൂടാനെന്ന പേരിൽ പൊലീസ് വീടുകളിലും സ്ഥാപനങ്ങളിലും കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നാണ് സി.പി.എം ടൗൺ ഏരിയ കമ്മറ്റിയുടെ ആരോപണം. പ്രതിയുടെ പൂർണ ഗർഭിണിയായ ഭാര്യയെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് ഡി.വൈ.എഫ്.ഐയും ആരോപിച്ചു.

പൊലീസിനെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി. പൊലീസിന്റെ നടപടിക്കെതിരെ ജനങ്ങളെ അണി നിരത്തുമെന്ന് സി.പി.എമ്മും വ്യക്തമാക്കി. കേസിൽ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജാമ്യഅപേക്ഷയിൽ കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. IPC 333 വകുപ്പ് പ്രകാരമുള്ള കുറ്റം കൂടി പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. നിലവിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് അറസ്റ്റിലായത്.സംഭവത്തിൽ രണ്ട്‌പേർ ഒളിവിലാണ്.

TAGS :

Next Story