Quantcast

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം യുവതലമുറയ്ക്ക് പ്രചോദനം: ലോക്‌സഭാ സ്പീക്കർ

ദീർഘവീക്ഷണത്തോടെയുള്ള പരിപാടിക്ക് തുടക്കംകുറിച്ച കേരള നിയമസഭാ സ്പീക്കർക്കും പുസ്തകോത്സവത്തിന്റെ വിജയത്തിനും എല്ലാവിധ ആശംസകളും നേരുന്നുവെന്നും ലോക്‌സഭാ സ്പീക്കർ സന്ദേശത്തിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-11-08 05:15:09.0

Published:

7 Nov 2023 2:38 PM GMT

Kerala Assembly International Book Festival inspires young generation: Lok Sabha Speaker
X

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തെ പ്രശംസിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർള. പുസ്തകോത്സവത്തിന് ആശംസയറിച്ചുകൊണ്ടുള്ള സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുസ്തകോത്സവങ്ങൾ സാഹിത്യത്തെ ആഘോഷിക്കുകയും എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയും സമൂഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും വായന വളർത്തുകയും ചെയ്യുന്നുവെന്ന് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. പുസ്തകോത്സവം നടത്താൻ കേരള നിയമസഭയുടെ ഭാഗത്തുനിന്നുണ്ടായ ശ്രമം പ്രശംസനീയമാണ്. ഇത്തരം പരിപാടികൾ യുവതലമുറയിൽ വായനയ്ക്കും വിമർശനാത്മക ചിന്തയ്ക്കുമുള്ള അഭിനിവേശം ജ്വലിപ്പിക്കും. ഇത് രാജ്യത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ രംഗങ്ങളെ സമ്പന്നമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

'പൊതുപ്രവർത്തകർ, എഴുത്തുകാർ, ഗവേഷകർ, പ്രസാധകർ തുടങ്ങിയവർക്ക് അവരുടെ സാഹിത്യ കൃതികളും പുസ്തകങ്ങളും പ്രദർശിപ്പിക്കുന്നതിന് ഈ പുസ്തകോത്സവം ഒരു മികച്ച വേദി ഒരുക്കിയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. പൊതുജനങ്ങൾക്കിടയിൽ ഒരു പുരോഗമന സമൂഹ നിർമാണത്തിന് സംഭാവന നൽകുന്ന വായനാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ പുസ്തക ശേഖരം ഒരുക്കുന്നതിനും അവർക്ക് സാധിച്ചു' - ലോക്‌സഭാ സ്പീക്കർ പറഞ്ഞു.

ദീർഘവീക്ഷണത്തോടെയുള്ള ഇത്തരമൊരു പരിപാടിക്ക് തുടക്കംകുറിച്ച കേരള നിയമസഭാ സ്പീക്കർക്കും പുസ്തകോത്സവത്തിന്റെ വിജയത്തിനും എല്ലാവിധ ആശംസകളും നേരുന്നുവെന്നും ലോക്‌സഭാ സ്പീക്കർ സന്ദേശത്തിൽ പറഞ്ഞു.

TAGS :

Next Story