കെഎസ്ആര്‍ടിസി ബസില്‍ അഭിഭാഷകക്ക് നേരെ യാത്രക്കാരൻ്റെ അതിക്രമം
ബസ് ആറ്റിങ്ങല്‍ എത്തിയപ്പോള്‍ അഭിഭാഷക മറ്റു യാത്രക്കാരോട് അതിക്രമ വിവരം പറയുകയായിരുന്നു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസില്‍ അഭിഭാഷകക്ക് നേരെ യാത്രക്കാരൻ്റെ അതിക്രമം. ബസ് ആറ്റിങ്ങല്‍ എത്തിയപ്പോള്‍ അഭിഭാഷക മറ്റു യാത്രക്കാരോട് അതിക്രമ വിവരം പറയുകയായിരുന്നു. ഇതോടെ അതിക്രമം നടത്തിയയാള്‍ ബസ്സില്‍ നിന്ന് ഇറങ്ങിപ്പോയി.
അഭിഭാഷക ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കി. അതിക്രമം നടത്തിയയാളുടെ ഫോട്ടോ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Next Story
Adjust Story Font
16

