Quantcast

അട്ടപ്പാടി മധു വധക്കേസ്: തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ പ്രതികൾ ശ്രമിച്ചുവെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ

പ്രതികൾ സാക്ഷികളെ ഫോണിൽ ബന്ധപ്പെട്ടതിന്റെ ഫോൺരേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    10 Aug 2022 1:07 PM IST

അട്ടപ്പാടി മധു വധക്കേസ്: തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ പ്രതികൾ ശ്രമിച്ചുവെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ
X

അട്ടപ്പാടി മധു വധക്കേസിൽ തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ പ്രതികൾ ശ്രമിച്ചുവെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കറ്റ് രാജേഷ് എം മേനോൻ.

ശക്തമായ തെളിവുകൾ ഇത് സംബന്ധിച്ച് ലഭിച്ചിട്ടുണ്ട്. പ്രതികൾ സാക്ഷികളെ ഫോണിൽ ബന്ധപ്പെടരുതെന്ന കർശന നിർദേശമുണ്ടെന്നും അതിന്റെ നഗ്നമായ ലംഘനമാണ് നടന്നതെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വ്യക്തമാക്കി. പ്രതികൾ സാക്ഷികളെ ഫോണിൽ ബന്ധപ്പെട്ടതിന്റെ ഫോൺരേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മധു വധക്കേസിൽ നിരവധി സാക്ഷികൾ വിചാരണസമയത്ത് കൂറുമാറിയത് വൻവിവാദമായിരുന്നു. അതേസമയം കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചുള്ള ഹർജി 16 ന് പരിഗണിക്കും.

TAGS :

Next Story