Quantcast

അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചുകൊന്നു

തോക്ക് കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-07-01 03:44:46.0

Published:

1 July 2022 8:18 AM IST

അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചുകൊന്നു
X

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ യുവാവിനെ അടിച്ച് കൊലപ്പെടുത്തി. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (22) ആണ് കൊല്ലപ്പെട്ടത്. നന്ദകിഷോറിന്റെ സുഹൃത്ത് കണ്ണൂർ സ്വദേശി വിനായകന് മർദനമേറ്റു.

നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു.

വിനായകന്‍ കുറച്ചുനാളായി അട്ടപ്പാടിയിലാണ് താമസം. തോക്ക് വാങ്ങിനല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ നാല് പേരില്‍‌ നിന്നായി പണം വാങ്ങിയിരുന്നു. നന്ദകിഷോറാണ് ഇടനിലക്കാരനായി നിന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും തോക്ക് നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല. ഇതോടെ നാല് പേരും ചേര്‍ന്ന് രണ്ട് യുവാക്കളെയും വിളിച്ചുവരുത്തി മര്‍ദിക്കുകയായിരുന്നു. നന്ദകിഷോര്‍ മര്‍ദനത്തെ തുടര്‍ന്ന് മരിച്ചു. വിനായകന്‍ പരിക്കുകളോടെ ചികിത്സയിലാണ്.

TAGS :

Next Story