Quantcast

തിരുവനന്തപുരത്ത് പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമം; ഉത്തരേന്ത്യൻ സ്വദേശിയെ നാട്ടുകാർ പിടികൂടി

നാട്ടുകാരുടെ മർദനത്തിൽ പരിക്കേറ്റ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-10-26 08:32:26.0

Published:

26 Oct 2021 8:28 AM GMT

തിരുവനന്തപുരത്ത് പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമം; ഉത്തരേന്ത്യൻ സ്വദേശിയെ നാട്ടുകാർ പിടികൂടി
X

തിരുവനന്തപുരത്ത് പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച ഉത്തരേന്ത്യൻ സ്വദേശിയെ നാട്ടുകാർ പിടികൂടി. അട്ടക്കുളങ്ങരയിൽ ഷോപ്പിംഗ് മാളിൽ നിന്ന് നടന്നു വരികയായിരുന്ന പെൺകുട്ടിയാണ് ആക്രമിക്കപ്പെട്ടത്. നാട്ടുകാരുടെ മർദനത്തിൽ പരിക്കേറ്റ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഷോപ്പിംഗ് മാളിൽ നിന്നു നടന്നു വരികയായിരുന്ന പെണ്‍കുട്ടിയുടെ നേരെ പ്രതി ഓടി വരികയും ഇവരുടെ വസ്ത്രത്തില്‍ കയറി പിടിക്കുകയും ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ഇയാളെ മാറ്റുകയും മര്‍ദിക്കുകയുമായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുണ്ട്. മറ്റു കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

TAGS :

Next Story