Quantcast

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ ചുവന്ന പെയിന്‍റടിക്കാന്‍ ശ്രമം; പാലക്കാട് കോട്ടായില്‍ സംഘര്‍ഷം

സിപിഎമ്മില്‍ ചേര്‍ന്ന മണ്ഡലം മുന്‍ പ്രസിഡന്‍റിന്‍റെ ശ്രമം ചെറുത്ത് കോണ്‍ഗ്രസുകാര്‍

MediaOne Logo

Web Desk

  • Updated:

    2025-06-16 08:35:27.0

Published:

16 Jun 2025 1:46 PM IST

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ ചുവന്ന പെയിന്‍റടിക്കാന്‍ ശ്രമം; പാലക്കാട് കോട്ടായില്‍ സംഘര്‍ഷം
X

പാലക്കാട്: കോട്ടായിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ സംഘർഷം. സിപിഎമ്മിൽ ചേർന്ന കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ ഓഫീസിൽ ചുവപ്പ് പെയിന്റടിക്കാൻ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.ചുവപ്പ് പെയിൻ്റ്ടിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു.

ഇന്ന് രാവിലെയാണ് മണ്ഡലം പ്രസിഡന്‍റ് കെ. മോഹൻ കുമാറടക്കം നിരവധി പേര്‍ സിപിഎമ്മില്‍ ചേര്‍ന്നത്. തന്‍റെ പേരിലാണ് കെട്ടിടമുള്ളതെന്നും താന്‍ ഏത് പാര്‍ട്ടിയില്‍ ചേരുന്നുവോ അതായിരിക്കും ഇനിമുതല്‍ കെട്ടിടമെന്നുമാണ് മോഹന്‍കുമാറിന്‍റെ വാദം.

ചുവന്ന പെയിന്‍റടിക്കാനെത്തിയപ്പോള്‍ മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയും ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.


TAGS :

Next Story