Quantcast

'കേസ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥർ കൂട്ടുനിന്നു, തെളിവുകൾ നശിപ്പിച്ചു'; ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന'ത്തില്‍ എസ്ഐടി റിപ്പോര്‍ട്ട്

ചൂരൽ വടി കൊണ്ടുള്ള തലയ്ക്കുള്ള അടി മരണ കാരണമായേക്കാമെന്നും റിപ്പോര്‍ട്ട്

MediaOne Logo

Web Desk

  • Updated:

    2026-06-03 04:37:02

Published:

3 Jun 2026 8:43 AM IST

കേസ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥർ കൂട്ടുനിന്നു,  തെളിവുകൾ നശിപ്പിച്ചു; ആലപ്പുഴയിലെ   രക്ഷാപ്രവർത്തനത്തില്‍ എസ്ഐടി റിപ്പോര്‍ട്ട്
X

ആലപ്പുഴ: നവകേരളയാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിച്ച കേസ് അട്ടിമറിക്കാൻശ്രമം നടന്നുവെന്ന് എസ്ഐടി റിപ്പോർട്ട്‌. കേസ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥർ കൂട്ടുനിന്നു. കോടതിക്ക് മുന്നിലെത്തിയ തെളിവുകൾ പോലും നശിപ്പിച്ചു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം ആവശ്യമാണെന്ന് റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.

പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ നീതി നിർവഹണം തടസപ്പെടും. ചൂരൽ വടി കൊണ്ടുള്ള തലയ്ക്കുള്ള അടി മരണകാരണമായേക്കാം. സുരക്ഷാ ഉദ്യോഗസ്ഥന്റെ അടിയേറ്റ് എ ഡി തോമസിന്റെ തല പൊട്ടി ചോരയൊലിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാല്‍ കേസിനു പിന്നിൽ രാഷ്ട്രീയ- വ്യക്തി വിരോധമാണെന്നാണ് ​ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നത്. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണെന്നും അറസ്റ്റ് ചെയ്താൻ വിട്ടയക്കണമെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. സംസ്ഥാനത്തെ രാഷ്ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നുവെന്നും രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കെട്ടിച്ചമച്ച കേസാണെന്നുമാണ് പ്രതികളുടെ വാദം. എസ്ഐടി വന്നത് യുഡിഎഫ് അധികാരത്തിൽ എത്തിയ ശേഷമാണ്. അറസ്റ്റ് ചെയ്താൽ അക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പൊതുസമൂഹത്തിൽ അപമാനിതരാകുമെന്നും ജാമ്യാപേക്ഷയിലുണ്ടായിരുന്നു.


TAGS :

Next Story