Quantcast

പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാറിന് തീവെക്കാൻ ശ്രമം

എരമം പേരൂലിലെ എം.കെ നാരായണൻ്റെ വാഹനത്തിനാണ് തീവെക്കാൻ ശ്രമിച്ചത്

MediaOne Logo

Web Desk

  • Published:

    11 April 2026 9:02 AM IST

പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാറിന് തീവെക്കാൻ ശ്രമം
X

കണ്ണൂർ: പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാറിന് തീവെക്കാൻ ശ്രമം. എരമം പേരൂലിലെ എം.കെ നാരായണന്റെ കാറിന് തീവെക്കാനാണ് ശ്രമിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീട്ടുകാർ അറിഞ്ഞതിന് പിന്നാലെ അക്രമികൾ ഓടി രക്ഷപ്പെട്ടു.

വി.കുഞ്ഞികൃഷ്ണന്റെ കൃഷി സ്ഥലത്തും ആക്രമണം ഉണ്ടായി. കൃഷി സ്ഥളത്ത് കെട്ടിയിരുന്ന മഴമറ അജ്ഞാതർ നശിപ്പിച്ചു. പയ്യന്നൂർ കാങ്കോൽ കരിങ്കുഴിയിലാണ് സംഭവം.

TAGS :

Next Story