വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല
സിവിൽ ഏവിയേഷൻ നിയമം കേസിൽ നിലനിൽക്കില്ലെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല. സിവിൽ ഏവിയേഷൻ നിയമം കേസിൽ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികൾ. 2002 ജൂൺ 13നായിരുന്നു മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനകത്ത് പ്രതിഷേധം നടന്നത്.കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ ശബരിനാഥ്, ഫർസിൻ മജീദ്, നവീൻ കുമാർ, സുനിത് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
Next Story
Adjust Story Font
16

