എ.സി മൊയ്തീനും എം.കെ കണ്ണനുമെതിരായ ശബ്ദരേഖാ വിവാദം: ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത്പ്രസാദിനെ സസ്പെൻഡ് ചെയ്യാൻ ശിപാർശ
തീരുമാനം തൃശൂർ ജില്ലാ സെക്രട്ടറിയറ്റിൽ റിപ്പോർട്ട് ചെയ്തു

തൃശൂർ: എ.സി മൊയ്തീനും എം.കെ കണ്ണനുമെതിരായ ശബ്ദരേഖാ വിവാദത്തിൽ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത്പ്രസാദിനെ സിപിഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ശിപാർശ. ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്യാനാണ് നിർദേശം. നടപടി സംബന്ധിച്ച തീരുമാനം തൃശൂർ ജില്ലാ സെക്രട്ടറിയറ്റിൽ റിപ്പോർട്ട് ചെയ്തു.
മുതിർന്ന നേതാക്കൾക്കെതിരായ സാമ്പത്തിക ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.കെ ബിജുവാണ് തീരുമാനം ജില്ല സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്തത്. വിവാദങ്ങളെ തുടർന്ന് ശരത് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് വിലയിരുത്തൽ.
Next Story
Adjust Story Font
16

