Quantcast

ഓട്ടോക്കൂലിയെച്ചൊല്ലിയ തർക്കത്തിനിടെ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു

ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഓട്ടോയിൽ മടങ്ങിയ രാംകുമാർ വാക്കേറ്റത്തിനെ തുടർന്ന് ശരവണ കുമാറിനെ ആക്രമിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    2 Aug 2026 9:27 PM IST

ഓട്ടോക്കൂലിയെച്ചൊല്ലിയ തർക്കത്തിനിടെ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു
X

ഇടുക്കി: മൂന്നാറിൽ ഓട്ടോക്കൂലിയെച്ചൊല്ലിയ തർക്കത്തിനിടെ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു. മദ്യലഹരിയിലായിരുന്ന പ്രതിയെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. നല്ലതണ്ണി എസ്റ്റേറ്റിലെ നടയാർ ഡിവിഷനിലെ ശരവണ കുമാറിനാണ് (30) കഴുത്തിലും മുഖത്തും വെട്ടേറ്റത്. മൂന്നാർ സ്വദേശിയായ ടി രാംകുമാർ ആണ് അറസ്റ്റിൽ ആയത്. വെള്ളിയാഴ്ച രാത്രി 11:00 മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഓട്ടോയിൽ മടങ്ങിയ രാംകുമാർ വാക്കേറ്റത്തിനെ തുടർന്ന് ശരവണ കുമാറിനെ ആക്രമിക്കുകയായിരുന്നു. ശരവണ കുമാർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

TAGS :

Next Story