Quantcast

ഓട്ടോ പുഴയിലേക്ക് മറിഞ്ഞ സംഭവം; കാണാതായ മൂന്ന് വയസുകാരന് വേണ്ടി തെരച്ചിൽ തുടരുന്നു

കുട്ടിയുടെ അമ്മ ആതിര അപകടത്തിൽ മരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    4 Sept 2023 7:15 AM IST

auto accident,alappuzha, auto falling into the river
X

ആലപ്പുഴ: മാവേലിക്കരയിൽ നിയന്ത്രണം വിട്ട ഓട്ടോ പുഴയിലേക്ക് മറിഞ്ഞ് കാണാതായ മൂന്ന് വയസുകാരന് വേണ്ടി തെരച്ചിൽ തുടരുന്നു. അപകടത്തിൽ മരിച്ച വെൺമണി സ്വദേശി ആതിരയുടെ മകൻ കാശിനാഥനെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് അപകടം ഉണ്ടായത്. മാവേലിക്കരയിലെ ആശുപത്രിയിൽ പോയി ശേഷം തിരികെ വീട്ടിലേക്ക് വരുമ്പോഴാണ്

ആതിരയും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞത്. ഓട്ടോ ഡ്രൈവർ അടക്കം അഞ്ചുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വെണ്മണി സ്വദേശി ആതിര മരിക്കുകയും മകൻ കാശിനാഥനെ കാണാതാവുകയും ചെയ്തു. മറ്റു മൂന്നു പേരെയും രക്ഷപ്പെടുത്തി. നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ആതിരയുടെ മൃതദേഹം മാേവലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലം മാവേലിക്കര എംഎൽഎ എം .എസ് അരുൺകുമാർ മന്ത്രി സജി ചെറിയാൻ എന്നിവർ സന്ദർശിച്ചു.

TAGS :

Next Story