Quantcast

കൊച്ചിയിലെ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മയുടെയും സുഹൃത്തിന്റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായതെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്

MediaOne Logo

Web Desk

  • Published:

    5 Dec 2023 1:00 AM GMT

baby murder kochi: arrest of the mother and her friend will be recorded today,latest malayalam news,കൊച്ചി കൊലപാതകം,കൊച്ചി ക്രൈം, കുഞ്ഞിന്‍റെ കൊലപാതകം
X

കൊച്ചി: കറുകപ്പിള്ളിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മയുടെയും സുഹൃത്തിന്റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കുഞ്ഞിന്റെ മരണം കൊലപാതകം ആണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായതെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്. കുഞ്ഞിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ മാസം ഒന്നാം തീയതിയാണ് ഇരുവരും കറുകപ്പള്ളിയിലെ ലോഡ്ജിൽ മുറിയെടുത്തത്. തുടർന്ന് രണ്ടാം തീയതി അബോധാവസ്ഥയിൽ ആണെന്ന് പറഞ്ഞു കൊണ്ടാണ് ഇരുവരും കുഞ്ഞുമായി ആശുപത്രിയിൽ എത്തിയത്.

ആലപ്പുഴ സ്വദേശിയായ യുവതിയും കണ്ണൂർ സ്വദേശിയായ യുവാവും നിയമപരമായി വിവാഹിതരല്ലെന്നാണ് പൊലീസ് പറയുന്നത്. കറുകപ്പള്ളിയിലെ ലോഡ്ജിലായിരുന്നു സംഭവം. ഒന്നര മാസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കുഞ്ഞ് കയ്യിൽ നിന്ന് വീണതാണെന്നാണ് യുവതിയുടെയും സുഹൃത്തിന്റെയും മൊഴി. ഇവർ താമസിച്ചിരുന്ന കറുകപള്ളിയിലെ ലോഡ്ജ് മുറി പൊലീസ് സീൽ ചെയ്തു.


TAGS :

Next Story