Quantcast

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം ബജ്‌റംഗ്ദള്‍ അവസാനിപ്പിച്ചിട്ടില്ല: മുഖ്യമന്ത്രി

'കാല്‍ നൂറ്റാണ്ട് മുമ്പ് സുവിശേഷകന്‍ ഗ്രഹാം സ്റ്റേയിന്‍സിനെയും രണ്ട് മക്കളെയും ചുട്ടെരിച്ചത് ബജ്‌റംഗ്ദളാണ്'

MediaOne Logo

Web Desk

  • Updated:

    2025-08-08 16:18:23.0

Published:

8 Aug 2025 8:47 PM IST

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം ബജ്‌റംഗ്ദള്‍ അവസാനിപ്പിച്ചിട്ടില്ല: മുഖ്യമന്ത്രി
X

തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാല്‍ നൂറ്റാണ്ട് മുന്‍പ് സുവിശേഷകന്‍ ഗ്രഹാം സ്റ്റേയിന്‍സിനെയും രണ്ട് മക്കളെയും ചുട്ടെരിച്ചത് ബജ്‌റംഗ്ദളാണ്. അവര്‍ ഇപ്പോഴും അതേ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കേന്ദ്രം അതിക്രമിച്ചു കയറി. സംഘപരിവാറിന്റെ വിഷ രാഷ്ട്രീയം നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ അധികാരം ഉപയോഗിക്കുന്നത്.

സാമ്പത്തികമായി ഞെരുക്കി കേരളമടക്കമുള്ള സംസ്ഥാനങ്ങളെ വലിഞ്ഞ് മുറുക്കുന്നു. അര്‍ഹതപ്പെട്ട ജിഎസ്ടി വിഹിതം അനുവദിക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ ഉയരണം,' അദ്ദേഹം പറഞ്ഞു.

TAGS :

Next Story