Quantcast

'ബാലൻ പറഞ്ഞത് ബാലന്റെ അഭിപ്രായം'; തള്ളിപ്പറയില്ലെന്ന് എം.വി.ഗോവിന്ദൻ

' ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണെന്ന് ഉമ്മൻ ചാണ്ടി സർക്കാർ സത്യവാങ്മൂലം നൽകിയിട്ടുണ്ട് '

MediaOne Logo

Web Desk

  • Updated:

    2026-01-10 16:21:46.0

Published:

10 Jan 2026 5:24 PM IST

ബാലൻ പറഞ്ഞത് ബാലന്റെ അഭിപ്രായം; തള്ളിപ്പറയില്ലെന്ന് എം.വി.ഗോവിന്ദൻ
X

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മാറാട് ആവർത്തിക്കുമെന്നും ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും എന്നും പറഞ്ഞ എ.കെ.ബാലന്റെ നിലപാട് തള്ളിപ്പറയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

'ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണെന്ന് ഉമ്മൻ ചാണ്ടി സർക്കാർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. വേണ്ടി വന്നാൽ നിരോധിക്കണമെന്നും സത്യവാങ്മൂലത്തിൽ ഉണ്ട്. മതരാഷ്ട്രമാണ് അവരുടെ ലക്ഷ്യമെന്ന് ഇതിൽ പറയുന്നുണ്ട്. ചെന്നിത്തല ആയിരുന്നു അന്ന് ആഭ്യന്തരമന്ത്രി. വിഡി സതീശൻ അന്ന് അതേ സഭയിലെ എംഎൽഎ ആയിരുന്നു. മന്ത്രിസഭയിൽ അഞ്ച് മുസ്‌ലിം ലീഗുകാർ ഉണ്ടായിരുന്നു. ഇതിനെതിരെ ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ അത് മുസ്‌ലിം സമുദായത്തിനെതിരെ എന്ന് പറയാനാണ് ശ്രമം. ഇത് വിശ്വാസവുമായി കൂട്ടിക്കാണിക്കേണ്ട സാഹചര്യം ഇല്ല. താൻ പറഞ്ഞതാണ് പാർട്ടി നിലപാട്' എന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

'ആശയത്തെ ആശയം കൊണ്ട് തന്നെ എതിർക്കണം. മീഡിയവണിന് കാര്യങ്ങൾ മനസിലായോ ? ബാലൻ ബാലന്റെ അഭിപ്രായം പറഞ്ഞു. ഞാൻ എ.കെ ബാലനെ തള്ളി എന്ന് പറയുന്നതല്ലേ നിങ്ങൾക്ക് വേണ്ടത് ? പാർട്ടി അഭിപ്രായം ഞാൻ പറഞ്ഞില്ലേ പിന്നെ എന്താണ് തള്ളേണ്ട ആവശ്യം. ബാലൻ ബാലന്റെ അഭിപ്രായം പറഞ്ഞു ഞാൻ പാർട്ടിയുടെ അഭിപ്രായം പറഞ്ഞു മാറാട് ആരും മറക്കണ്ട എന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

'മതപരവും ജാതീയവുമായ വേർതിരിവ് വന്നുകൊണ്ടിരിക്കുകയാണ്. മന്ത്രിയെ അറസ്റ്റ് ചെയ്യണമെന് കോൺഗ്രസ് പറഞ്ഞുകൊണ്ടിരിക്കട്ടെ, സോണിയ ഗാന്ധിയെ കാണാൻ പോയതെന്തിനെന്ന് ഇപ്പോഴും പറഞ്ഞിട്ടില്ലല്ലോ.. ഉണ്ണികൃഷ്ണൻ പോറ്റി ആരുടെ സഹായത്താൽ സോണിയ ഗാന്ധിയെ കണ്ടു എന്ന് പറയട്ടെ. ഒരാളെയും സംരക്ഷിക്കാൻ സർക്കാരോ പാർട്ടിയോ നിൽക്കില്ല. പിടിക്കുന്നവരെ എല്ലാം പിടിക്കട്ടെ' - എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.


TAGS :

Next Story