Quantcast

ജപ്തി ചെയ്ത വീട്ടിൽ നിന്നും പാസ്പോർട്ട് എടുത്തുനൽകാതെ ബാങ്ക്; കൊയിലാണ്ടി സ്വദേശിയുടെ ജോലി പ്രതിസന്ധിയിൽ

കൊയിലാണ്ടി സ്വദേശി റിയാസിന്റെ ഖത്തറിലേക്കുള്ള നാളത്തെ യാത്രയാണ് പാസ്പോർട്ട് എടുത്തു നൽകാത്തതിൽ പ്രതിസന്ധിയിലായിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-08-23 10:15:57.0

Published:

23 Aug 2025 3:08 PM IST

ജപ്തി ചെയ്ത വീട്ടിൽ നിന്നും പാസ്പോർട്ട് എടുത്തുനൽകാതെ ബാങ്ക്; കൊയിലാണ്ടി സ്വദേശിയുടെ ജോലി പ്രതിസന്ധിയിൽ
X

കൊയിലാണ്ടി: ജപ്തി ചെയ്ത വീട്ടിൽ നിന്നും ബാങ്ക് അധികൃതർ പാസ്പോർട്ട് എടുത്ത് തരുന്നില്ലെന്ന് പരാതി. കൊയിലാണ്ടി സ്വദേശി റിയാസിന്റെ ഖത്തറിലേക്കുള്ള നാളത്തെ യാത്ര പ്രതിസന്ധിയിലായതിനെ തുടർന്നാണ് പരാതി. തിരികെ പോയില്ലെങ്കിൽ ആകെയുള്ള ജോലി നഷ്ടമാകുമെന്ന് റിയാസ്. അതേസമയം, ഇന്നും നാളെയും ബാങ്ക് അവധി ദിവസങ്ങളാണെന്നും ഒന്നും ചെയ്യാനാവില്ലെന്നും ബാങ്ക് മാനേജർ രാഹുൽ മീഡിയവണിനോട് പറഞ്ഞു.

പാസ്പോർട്ട് വേണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ചയായി മാനേജരെ ബന്ധപ്പെടുന്നുണ്ടെന്ന് റിയാസ് പറയുന്നു. പാസ്പോർട്ട് എടുത്തരാമെന്നും ഉടൻ തന്നെ വരാമെന്നും ബാങ്കിൽ നിന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ ആരും തന്നെ വന്നില്ലെന്നും റിയാസ്. നാളെയാണ് റിയാസിന് തിരിച്ചു ഖത്തറിലേക്ക് തിരിച്ചു പോകേണ്ടത്.

ഖത്തറിൽ നിന്ന് അയച്ചു കൊടുത്തിട്ടുള്ള ടിക്കറ്റ് ഉൾപ്പെടയുള്ള ഡോക്യുമെന്റ്സ് റിയാസിന്റെ പക്കലുണ്ട്. എന്നാൽ പാസ്പോർട്ട് കിട്ടാതെ ഒന്നും ചെയ്യാൻ സാധിക്കില്ല. റിയാസിന്റെ ആകെയുള്ളൊരു ജീവനോപാധിയാണ് ഖത്തറിലെ ജോലി. അത് നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മീഡിയവൺ വാർത്ത വന്നതിന് പിന്നാലെ റിയാസിന് നേരെ ഭീഷണിയുമായി ബാങ്ക് മാനേജർ. 'പാസ്പോർട്ട് തരാൻ താല്പര്യമില്ല' എന്നാണ് യൂണിയൻ ബാങ്ക് മാനേജർ രാഹുൽ റിയാസിനെ വിളിച്ചു പറഞ്ഞത്. റിയാസിനെതിരെ കേസ് കൊടുക്കുമെന്നും യൂണിയൻ ബാങ്ക് മാനേജർ.


TAGS :

Next Story