Quantcast

'വി.എസിന്റെ വിയോഗത്തോടെ ചരിത്രത്തിന്റെ ഒരു താൾ മറിക്കുകയാണ്' - ബെന്യാമിൻ

ഒരു പ്രസ്ഥാനം വളർന്ന് വന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു വി.എസ് എന്ന് ബെന്യാമിൻ

MediaOne Logo

Web Desk

  • Updated:

    2025-07-23 08:37:10.0

Published:

23 July 2025 8:39 AM IST

വി.എസിന്റെ വിയോഗത്തോടെ ചരിത്രത്തിന്റെ ഒരു താൾ മറിക്കുകയാണ് - ബെന്യാമിൻ
X

ആലപ്പുഴ: വി.എസിന്റെ വിയോഗത്തോടെ ചരിത്രത്തിന്റെ ഒരു താൾ മറിക്കുകയാണെന്ന് എഴുത്തുകാരൻ ബെന്യാമിൻ. എഴുത്തുക്കാരെക്കാൾ സാധാരക്കാരുടെ വേദന അറിയാൻ പൊതു പ്രവർത്തകന് കഴിയും. വി.എസിന് അത് കഴിഞ്ഞു എന്നും ബെന്യാമിൻ. ഒരുകാലത്ത് നിരോധിക്കപ്പെട്ട ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് അവരുടെ പ്രശ്ങ്ങളിൽ ഇടപെട്ട് അവരുടെ മനസ്സിൽ ഇടം നേടിയെടുത്ത പ്രസ്ഥാനത്തിന്റെ മുന്നിൽ നിന്നയാളാണ് വി.എസ് എന്ന് ബെന്യാമിൻ.

'മറ്റ് സംസ്ഥാനങ്ങളെ തമ്മിൽ നോക്കുമ്പോൾ മതേതരത്വ പുരോഗമന സ്വഭാവമുള്ള കേരളത്തെ രൂപീകരിക്കുന്നതിൽ വി.എസ് വഹിച്ച പങ്ക് ഓർക്കേണ്ടതുണ്ട്.' ബെന്യാമിൻ പറഞ്ഞു. ഒരു പ്രസ്ഥാനം വളർന്ന് വന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു വി.എസ്. അദ്ദേഹത്തിന്റെ ഓർമകളെ പങ്കുവെക്കുമ്പോൾ ഈ ചരിത്രത്തെയാണ് ഓർക്കേണ്ടതെന്നും ബെന്യാമിൻ പറഞ്ഞു.



TAGS :

Next Story