പാലാ ബിഷപ്പിനെ പിന്തുണച്ച് വാർത്താ കുറിപ്പ് ഇറക്കിയതിനെ ചൊല്ലി തൃശൂർ യു.ഡി.എഫിൽ വൻ വിവാദം

എന്നാൽ യു.ഡി. എഫ് കൺവീനർ കെ.എ ഗിരിജൻ ഓഫീസ് സ്റ്റാഫിനെ സ്വാധീനിച്ച് വാർത്താക്കുറിപ്പിറക്കിയതാണെന്ന് ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    2021-09-15 01:28:52.0

Published:

15 Sep 2021 1:10 AM GMT

പാലാ ബിഷപ്പിനെ പിന്തുണച്ച് വാർത്താ കുറിപ്പ് ഇറക്കിയതിനെ ചൊല്ലി തൃശൂർ യു.ഡി.എഫിൽ വൻ വിവാദം
X

പാലാ ബിഷപ്പിനെ പിന്തുണച്ച് തൃശൂർ യു.ഡി.എഫിന്‍റെതായി പുറത്തു വന്ന വാർത്താ കുറിപ്പിനെ ചൊല്ലി വിവാദം. സദുദ്ദേശത്തോടെ ബിഷപ്പ് നടത്തിയ പ്രസ്താവനയിൽ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത്. എന്നാൽ യു.ഡി. എഫ് ജില്ലാ കൺവീനർ കെ.എ ഗിരിജൻ ഓഫീസ് സ്റ്റാഫിനെ സ്വാധീനിച്ച് വാർത്താക്കുറിപ്പിറക്കിയതാണെന്ന് ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ ആരോപിച്ചു.

ലവ് ജിഹാദ്, നാർകോട്ടിക് ജിഹാദ് തുടങ്ങിയ വിഷയങ്ങളിൽ പാലാ രൂപത ബിഷപ്പ് നടത്തിയിട്ടുള്ള വിവാദ പരാമർശങ്ങളെ പൂർണമായും പിന്തുണച്ചു കൊണ്ടുള്ള പ്രസ്താവനയാണ് തൃശൂരിലെ യു.ഡി.എഫിൽ നിന്ന് വന്നത്. ലവ് ജിഹാദ് പോലെയുള്ള പ്രവർത്തനങ്ങൾ ഉണ്ടായാൽ ഗവണ്‍മെന്‍റ് ശക്തമായ നടപടി എടുക്കണം എന്നാണ് ബിഷപ്പ് ഉദ്ദേശിച്ചതെന്നും വിഷയത്തെ ഫാഷിസ്റ്റ് ശക്തികൾ ദുരുപയോഗം ചെയ്‌തെന്നും പ്രസ്താവനയിൽ പറയുന്നു. സംഭവം വിവാദമായതോടെ യു.ഡി.എഫ് കൺവീനറുടെ നടപടിയെ ചോദ്യം ചെയ്തു ഡി.സി.സി പ്രസിഡന്‍റ് രംഗത്തു വന്നു.

യു.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്യാത്ത വിഷയം കോൺഗ്രസ്‌ ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക മെയിലിലൂടെ പുറത്തുവന്നത് വിവാദമായിരിക്കുകയാണ്. വിഷയത്തിൽ മുസ്‍ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികൾ പ്രതിഷേധവുമായി രംഗത്തു വരുമെന്നാണ് സൂചന.TAGS :

Next Story