കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു
ഇഞ്ചക്കാട് സ്വദേശി ഷൈനാണ് മരിച്ചത്

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈനാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു ടെന്നി ജോപ്പനാണ് കാർ ഓടിച്ചിരുന്നത്. ടെന്നി ജോപ്പൻ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.
അപകടത്തിനു പിന്നാലെ കാർ സമീപത്തെ വീടിന് മുകളിലേക്ക് മറിഞ്ഞു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് മരിച്ച ഷൈൻ
Next Story
Adjust Story Font
16

