Quantcast

'എല്ലാ മതത്തിലെയും യഥാർഥ വിശ്വാസികളുമായി എൽഡിഎഫിന് ഐക്യമുണ്ട്'; എസ്‍ഡിപിഐ വോട്ട് തള്ളാതെ ബിനോയ് വിശ്വം

ആര്‍എസ്എസ് പോലെ മതതീവ്രവാദം ഉയർത്തിപ്പിടിക്കുന്ന ഒരു സംഘടനക്കൊപ്പവും എൽഡിഎഫ് ഇല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-03-29 07:11:19.0

Published:

29 March 2026 12:40 PM IST

എല്ലാ മതത്തിലെയും യഥാർഥ വിശ്വാസികളുമായി എൽഡിഎഫിന് ഐക്യമുണ്ട്; എസ്‍ഡിപിഐ വോട്ട് തള്ളാതെ   ബിനോയ് വിശ്വം
X

തൃശൂര്‍: എസ്‍ഡിപിഐ വോട്ട് തള്ളാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. എല്ലാ മതത്തിലും പെട്ട യഥാർഥ വിശ്വാസികളുമായി എൽഡിഎഫിന് ഐക്യമുണ്ട്. ആര്‍എസ്എസ് പോലെ മതതീവ്രവാദം ഉയർത്തിപ്പിടിക്കുന്ന ഒരു സംഘടനക്കൊപ്പവും എൽഡിഎഫ് ഇല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

എൽഡിഎഫ് ഇടതുപക്ഷ മതനിരപേക്ഷ കക്ഷികളുടെ ഐക്യനിരയാണ്.അത് എല്ലാ വർഗീയതയ്ക്കും എതിരാണ്.എല്ലാ മനുഷ്യസ്നേഹികളും മതേതരവാദികളും യഥാർത്ഥ മതവിശ്വാസികളും അണിചേരേണ്ടത് എൽഡിഎഫിന്റെ കൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എസ്‍ഡിപിഐ പിന്തുണയെക്കുറിച്ച് തുടർച്ചയായുള്ള ചോദ്യങ്ങളോട് വീണ്ടും ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകർ അജണ്ട സെറ്റ് ചെയ്തു വന്നിരിക്കുകയാണെന്നും പിണറായി പറഞ്ഞു. എല്ലാകാലത്തും വർഗീയതയുമായി വിട്ടുവീഴ്ച ഇല്ലാത്ത സമീപനമാണ് എൽഡിഎഫ് സ്വീകരിച്ചത്. എസ്‍ഡിപിഐയെ കുറിച്ച് താൻ അല്ല മറുപടി പറയേണ്ടത് ,അത് എസ്‍ഡിപിഐക്കാരോട് പോയി ചോദിക്കണമെന്നും പിണറായി വിജയൻ ഇന്ന് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എസ്‍ഡിപിഐ ആർഎസ്എസിന്‍റെ ഉത്പന്നമാണെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയുടെ അഭിപ്രായം. എസ്‍ഡിപിഐ ഉണ്ടാക്കിയതിന്‍റെ ഉത്തരവാദിത്തവും ആർഎസ്എസിനാണ്. എൽഡിഎഫ് - എസ്‍ഡിപിഐ ബന്ധമെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. ന്യൂനപക്ഷത്തിൻ്റെ താത്പര്യം സംരക്ഷിക്കാൻ ആർഎസ്എസ് മോഡൽ സംഘം ഉണ്ടാവേണ്ടതില്ലെന്നാണ് എസ്‍ഡിപിഐയോട് പറയാനുള്ളതെന്നും ബേബി പറഞ്ഞു.


TAGS :

Next Story