Quantcast

കോൺഗ്രസ് തകർന്നാൽ ആ ശൂന്യത ഇല്ലാതാക്കാൻ ഇടതുപക്ഷത്തിനാകില്ല- ബിനോയ് വിശ്വം

ആ ശൂന്യതയിൽ ആർഎസ്എസും ബിജെപിയും ഇടം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Published:

    2 Jan 2022 12:24 PM GMT

കോൺഗ്രസ് തകർന്നാൽ ആ ശൂന്യത ഇല്ലാതാക്കാൻ ഇടതുപക്ഷത്തിനാകില്ല- ബിനോയ് വിശ്വം
X

കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താൻ ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിന് കഴിവില്ലെന്ന് സിപിഐ കേന്ദ്രകമ്മിറ്റി അംഗംബിനോയ് വിശ്വം. കോൺഗ്രസ് ഇല്ലാതായാൽ ആ ശൂന്യതയിൽ ആർഎസ്എസും ബിജെപിയും ഇടം പിടിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. അതുകൊണ്ട് കോൺഗ്രസുമായി വിയോജിപ്പുണ്ടെങ്കിലും ആ പാർട്ടി തകർന്നുപോകരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ഡിസിസിയിൽ നടന്ന പി.ടി തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമർശം.

കോൺഗ്രസ് രാഷ്ട്രീയതിന്‌ടെ കാതൽ നെഹ്റുവിന്റെ രാഷ്ട്രീയം ആയിരുന്നെന്നും നിലവിൽ കോൺഗ്രസ് പാർട്ടിക്ക് അപചയം ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story