Quantcast

സി.പി.എമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതിക്കായി രാത്രി പൊതുവഴിയിൽ പിറന്നാൾ ആഘോഷം

'കാപ്പാ' എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം.

MediaOne Logo

Web Desk

  • Published:

    6 Aug 2024 2:35 PM IST

Birthday celebration of Kappa case accused
X

പത്തനംതിട്ട: പത്തനംതിട്ടയിൽ സി.പി.എമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതിക്കായി പൊതുവഴിയിൽ പിറന്നാൾ ആഘോഷം. 'കാപ്പാ' എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പതിന് മലയാലപ്പുഴ പഴയ പൊലീസ് സ്റ്റേഷന് സമീപം തെരുവ് വിളക്കിന്റെ പ്രകാശത്തിലായിരുന്നു ജന്മദിനാഘോഷം.

കാപ്പ 15(3) പ്രകാരം അറസ്റ്റിലായി റിമാന്റ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിക്ക് പാർട്ടി അംഗത്വം നൽകിയതിൽ സി.പി.എം പത്തനംതിട്ട ജില്ലാ നേതൃത്വം വെട്ടിലായിരുന്നു. ശരൺ ചന്ദ്രനടക്കം 60 പേർക്കാണ് കുമ്പഴയിലെ സ്വീകരണ യോഗത്തിൽ പാർട്ടി അംഗത്വം നൽകിയത്. ശരൺ ചന്ദ്രൻ ഉൾപ്പെടെയുള്ളവരെ മന്ത്രി വീണാ ജോർജും പാർട്ടി ജില്ലാ നേതൃത്വവും ചേർന്നാണ് മാലയിട്ട് സ്വീകരിച്ചത്. പത്തനംതിട്ട കുമ്പഴയിലായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.

TAGS :

Next Story