Quantcast

മറ്റത്തൂരിൽ വീണ്ടും ബിജെപി പിന്തുണ; വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച് കോൺ​ഗ്രസ്

കോൺഗ്രസ് അംഗം മിനി ടീച്ചറെയാണ് ബിജെപി അംഗങ്ങൾ പിന്തുണച്ചത്

MediaOne Logo

Web Desk

  • Updated:

    2026-01-30 08:35:16.0

Published:

30 Jan 2026 1:00 PM IST

മറ്റത്തൂരിൽ വീണ്ടും ബിജെപി പിന്തുണ; വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച് കോൺ​ഗ്രസ്
X

തൃശൂർ: തൃശൂർ മറ്റത്തൂരിൽ കോൺ​ഗ്രസിന് വീണ്ടും ബിജെപി പിന്തുണ. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം മിനി ടീച്ചറെയാണ് ബിജെപി അംഗങ്ങൾ പിന്തുണച്ചത്.

11 വോട്ടുകളുമായി എൽഡിഎഫും യുഡിഎഫും തുല്യത പാലിച്ചതോടെ ടോസിലൂടെയാണ് മിനി ടീച്ചർ വിജയിച്ചത്. രണ്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നപ്പോൾ നാല് ബിജെപി അംഗങ്ങൾ കോൺഗ്രസിനെ പിന്തുണയ്ക്കുയായിയിരുന്നു

ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ മറ്റത്തൂർ കൂറുമാറ്റവിവാദത്തിൽ ഒടുവിൽ സമവായമായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം നൂർജഹാൻ നവാസ് രാജിവെക്കുകയായിരുന്നു. കെപിസിസി ചുമതലപ്പെടുത്തിയ റോജി എം. ജോൺ എംഎൽഎ മായുള്ള ചർച്ചയിലൂടെയാണ് മറ്റത്തൂരിൽ സമവായത്തിന് വഴിയൊരുങ്ങിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നൂര്‍ജഹാൻ നവാസും കോണ്‍ഗ്രസ് പുറത്താക്കിയ അംഗങ്ങളും നടപടി നേരിട്ട മുൻ ഡിസിസി സെക്രട്ടറി ടി.എം ചന്ദ്രനും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസുമായുള്ള അനുനയ നീക്കത്തിന്‍റെ ഭാഗമായി രാജി പ്രഖ്യാപിച്ചത്.

ബിജെപി പിന്തുണയോടെ നേടിയ എല്ലാ സ്ഥാനങ്ങളും രാജിവെച്ച് പ്രശ്നം പരിഹരിക്കാനായിരുന്നു കോൺഗ്രസ് ശ്രമം. എന്നാൽ പ്രസിഡന്റായ സ്വതന്ത്ര സ്ഥാനാർത്ഥി രാജിവെക്കില്ല എന്ന നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ഇപ്പോൾ കോൺ​ഗ്രസിനെ ബിജെപി വീണ്ടും പിന്തുണച്ചിരിക്കുന്നത്.

TAGS :

Next Story