Quantcast

ഉപതെരഞ്ഞെടുപ്പിൽ ബിജെപി-കോൺഗ്രസ് ഡീൽ പൊളിയും, തൃശൂർ ആവർത്തിക്കാൻ അനുവദിക്കില്ല- എം.ബി രാജേഷ്

എൽഡിഎഫ് സ്ഥാനാർഥികളെ തിരഞ്ഞെടുക്കുന്നത് ജനാധിപത്യ രീതിയിലാണെന്നും മന്ത്രി

MediaOne Logo

Web Desk

  • Published:

    18 Oct 2024 12:36 PM IST

BJP,Congress, MB Rajesh, cpm, ldf,
X

പാലക്കാട്: വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി-കോൺഗ്രസ് ഡീൽ പൊളിയുമെന്ന് മന്ത്രി എം.ബി രാജേഷ്. കഴിഞ്ഞ തവണ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന വടകര, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ ബിജെപി - കോൺഗ്രസ് ഡീൽ പാക്കേജ് ആയിട്ടായിരുന്നു എന്നും രാജേഷ് പറഞ്ഞു. തൃശൂർ ആവർത്തിക്കാൻ എൽഡിഎഫ് അനുവദിക്കില്ലെന്നും രാഷ്ട്രീയ വിമർശനം പ്രതിപക്ഷ നേതാവ് വ്യക്തിപരമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പി.സരിൻ നടത്തിയ വെളിപ്പെടുത്തലിൽ പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുതന്നെയുണ്ടാകുമെന്നും സ്ഥാനാർത്ഥിയുടെ റോഡ് ഷോ നാളെ നടക്കുമെന്നും രാജേഷ് പറഞ്ഞു. ജനാധിപത്യപരമായ രീതിയിലാണ് സ്ഥാനാർത്ഥിയെ മുന്നണി തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർ‌ക്കാർ‌ എഡിഎമ്മിനൊപ്പമാണെന്നും ദിവ്യക്കെതിരായ നടപടി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story