Quantcast

ഇടനിലക്കാരിയായത് പ്രസീത തന്നെ; സുരേന്ദ്രനുമായുള്ള കൂടുതല്‍ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

എൻഡിഎയിൽ ചേരാൻ സി.കെ ജാനുവിന് പണം നൽകിയ സംഭവത്തിൽ സുരേന്ദ്രനെ വെട്ടിലാക്കി കൂടുതൽ തെളിവുകൾ.

MediaOne Logo

Web Desk

  • Updated:

    2021-06-08 01:44:10.0

Published:

8 Jun 2021 1:32 AM GMT

ഇടനിലക്കാരിയായത് പ്രസീത തന്നെ; സുരേന്ദ്രനുമായുള്ള കൂടുതല്‍ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്
X

എൻഡിഎയിൽ ചേരാൻ സി.കെ ജാനുവിന് പണം നൽകിയ സംഭവത്തിൽ സുരേന്ദ്രനെ വെട്ടിലാക്കി കൂടുതൽ തെളിവുകൾ. സുരേന്ദ്രനും ആർജെപി നേതാവ് പ്രസീതയും തമ്മിൽ നടത്തിയ കൂടുതൽ ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നു. തിരുവനന്തപുരത്തെ ഹൊറയ്സൺ ഹോട്ടലിലെ 503 ആം നമ്പർ റൂമിലാണ് പണം കൈമാറിയത്. പണം കൈമാറാൻ ഇടനിലക്കാരിയായി പ്രവർത്തിച്ചതെന്ന് പ്രസീത തന്നെയെന്ന് ഫോൺ സംഭാഷണങ്ങളിൽ വ്യക്തമാണ്.

തങ്ങള്‍ക്കിടയില്‍ ഒരു ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നതുമുതല്‍ സി കെ ജാനുവും കെ സുരേന്ദ്രനും പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇടനിലക്കാരിയായ പ്രവര്‍ത്തിച്ചത് പ്രസീത തന്നെയാണ് എന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 6, 7 തീയതികളില്‍ നടന്ന സംഭാഷണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തിരുവനന്തപുരത്ത് വെച്ച് മാര്‍ച്ച് ൭ നാണ് പണം കൈമാറിയതെന്ന് പ്രസീത നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ആ ആരോപണം ശരിയാണെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

അന്നേ ദിവസം രാവിലെ പത്തുമണിയോടെ ഹൊറൈസണ്‍ ഹോട്ടലിലെത്തി സുരേന്ദ്രന്‍ തന്റെ അനുയായിക്കൊപ്പമെത്തി സി കെ ജാനുവിനെ കണ്ടു എന്നതിന് തെളിവുകളും ആ ഫോണ്‍ സംഭാഷണത്തിലുണ്ട്. അതിന് തൊട്ടുമുമ്പ് പ്രസീതയുടെ ഫോണിലേക്ക് സുരേന്ദ്രന്‍ ഫോണ്‍ വന്നിട്ടുണ്ട്. റൂം നമ്പര്‍ അറിയാന്‍ വേണ്ടി സുരേന്ദ്രന്റെ സഹായി ആണ് വിളിച്ചത്. സി കെ ജാനു തന്നെയാണ് ഫോണ്‍ എടുത്തിട്ടുള്ളത്.

അതിന് തൊട്ടുമുമ്പുള്ള ദിവസം പ്രസീതയുടെ സുരേന്ദ്രനും തമ്മില്‍ സംസാരിക്കുന്നുണ്ട്. കാര്യങ്ങളെല്ലാം ഓക്കെയല്ലേ എന്ന് ഇരുവരും പരസ്പരം അന്വേഷിക്കുന്നുണ്ട്. ജാനുവിന് ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഡോക്ടറെ കണ്ടതിന് ശേഷം നേരില്‍ കാണാമെന്നും അപ്പോള്‍ പ്രസീത സുരേന്ദ്രനോട് പറയുന്നുണ്ട്. അതിന് മുമ്പ് കാണണമോ എന്നും പ്രസീത ചോദിക്കുന്നുണ്ട്. വേണ്ട, അതിന് ശേഷം കാണുന്നതാണ് നല്ലത്. ബാക്കി കാര്യങ്ങള്‍ അപ്പോള്‍ സംസാരിക്കാമെന്നാണ് സുരേന്ദ്രന്‍ മറുപടി നല്‍കുന്നത്.

സുരേന്ദ്രന്‍ തങ്ങള്‍ താമസിച്ച ഹോട്ടലിലെത്തി ജാനുവിനെ കണ്ടെന്നും ആ സമയത്ത് തങ്ങളോട് പുറത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടെന്നും പ്രസീത നേരത്തെ പറഞ്ഞിരുന്നു. മാത്രമല്ല സുരേന്ദ്രന്‍ പോയിക്കഴിഞ്ഞപ്പോള്‍ പണം കിട്ടിയെന്ന് ജാനു പറഞ്ഞെന്നും പ്രസീത പറഞ്ഞിരുന്നു.

TAGS :

Next Story