കാസർകോട് മകളെ വീട്ടിൽ പൂട്ടിയിട്ട് പീഡനം; സിപിഎം നേതാവിന് പിന്തുണയുമായി ബിജെപി നേതാവ്
സംഗീതയെ ബ്രെയിൻ വാഷ് നടത്തി സ്വന്തമാക്കിയതിനുശേഷം അപകട ഇൻഷുറൻസ് തട്ടിയെടുക്കുകയോ ജീവകാരുണ്യത്തിന്റെ പേരിൽ പണപ്പിരിവ് നടത്തി തൻ്റെ സ്വാർത്ഥത നേടിയെടുക്കുകയോ മറ്റുമാണ് റാഷിദിൻ്റെ ലക്ഷ്യം. ഒപ്പം ജിഹാദി അജണ്ട തിരിച്ചറിയണമെന്നും ബിജെപി നേതാവ്

ബിജെപി നേതാവ് ശ്രീകാന്ത്, സംഗീത | Photo|SocialMedia
കാസർകോട്: ഉദുമയിൽ മകളെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുന്നുവെന്ന പരാതി ഉയർന്ന സിപിഎം നേതാവിന് പിന്തുണയുമായി ബിജെപി സംസ്ഥാന നേതാവ്. സിപിഎം നേതാവ് പി.വി ഭാസ്കരനെ പിന്തുണച്ച് ബിജെപി ഉത്തരമേഖലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്താണ് രംഗത്തെത്തിയിരിക്കുന്നത്. സംഗീതയാണ് കുടുംബത്തിനെതിരെ ഗുരുതര വിഡിയോ സന്ദേശവുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. വാഹനാപകടത്തെ തുടർന്ന് അരയ്ക്ക് താഴെ തളർന്ന തനിക്ക് ചികിത്സ നൽകുന്നില്ലെന്ന് സംഗീത. തൻ്റെ സ്വത്ത് തട്ടിയെടുത്ത് കുടുംബം തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുവെന്നും ആരോപിച്ചിരുന്നു. കമ്യൂണിസമൊക്കെ വീട്ടിന് പുറത്ത് വീടിന് അകത്ത് അതൊന്നും നടക്കില്ല. പറയുന്നത് അനുസരിച്ചില്ലേൽ കൊല്ലാനും അതിൽ നിന്ന് ഊരിപോരാനും തനിക്കറിയാമെന്ന് സിപിഎം നേതാവായ തൻ്റെ അച്ഛൻ ഭീഷണിപ്പെടുത്തിയതായി സംഗീത പറയുന്നു. വിവാഹ മോചിതയാണ് സംഗീത. നേരത്തെ ജോലി ഉണ്ടായിരുന്നു. പിന്നീട് ജോലിക്ക് വിടാതായി. ഇപ്പോൾ മുസ്‌ലിമായ വ്യക്തിക്ക് ജീവിതത്തിൽ അഭിപ്രായ സ്വാതന്ത്ര്യം കൊടുത്തതിന്റെ പേരിലും അദ്ദേഹത്തെ ട്രസ്റ്റ് ചെയ്തതിന്റെ പേരിലും കുടുംബം മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി സംഗീത പറഞ്ഞിരുന്നു.
ഇതിനെതിരെ സിപിഎം നേതാവിനെ പിന്തുണച്ചാണ് ബിജെപി നേതാവ് രംഗത്തെത്തിയിരിക്കുന്നത്. സംഗീതയെ ബ്രെയിൻ വാഷ് നടത്തി സ്വന്തമാക്കിയതിനുശേഷം അപകട ഇൻഷുറൻസ് തട്ടിയെടുക്കുകയോ ജീവകാരുണ്യത്തിന്റെ പേരിൽ പണപ്പിരിവ് നടത്തി തൻ്റെ സ്വാർത്ഥത നേടിയെടുക്കുകയോ മറ്റുമാണ് റാഷിദിൻ്റെ ലക്ഷ്യം. ഒപ്പം ജിഹാദ് നടപ്പിലാക്കുക. ഇത് മനസ്സിലാക്കാതെ വീഡിയോ പ്രചരിപ്പിച്ച് വാർത്ത പടച്ചു വിടുന്നവർ അറിയുന്നില്ല വേദനിക്കുന്ന മാതാപിതാക്കളുടെ വിഷമം.ഇത്രയുമായിട്ടും ആ മകളെ ചേർത്തു പിടിക്കുന്ന ആ മാതാപിതാക്കളെ സമൂഹം ചേർത്തു പിടിക്കണം. ഒപ്പം ജിഹാദി അജണ്ട തിരിച്ചറിയണമെന്നുമാണ് എൻ്റെ അഭ്യർത്ഥന. കൂടാതെ ഇതിൻ്റെ പിന്നിലുള്ള മുഴുവൻ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെടുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം
കാള പെറ്റെന്നു കേട്ട ഉടൻ കയർ എടുക്കുന്നവരോട്:‘കമ്മ്യൂണിസം വീട്ടിന്ന് പുറത്ത് മതി.... " അരക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ട മകൾ പറയുന്ന ദീനരോദനം കേട്ടാൽ ആരും ഒന്ന് പതറി പോകും. ധാർമിക രോഷം കൊള്ളും സ്വാഭാവികം. പക്ഷേ സത്യമെന്താണെന്നറിതെ വീഡിയോ പ്രചരിപ്പിക്കുന്നത് രണ്ടര വർഷമായി തളർന്നു കിടക്കുന്ന ലക്ഷ്യങ്ങൾ ചില വഹിച്ച് മകളെ ശുശ്രൂഷിച്ചു കൊണ്ടിരിക്കുന്ന ആ മാതാപിതാവിനോട് ചെയ്യുന്ന കടുത്ത ക്രൂരതയായിരിക്കും.
പറഞ്ഞുവന്നത് ഉദുമയിലെ സിപിഎം നേതാവ് പി. വി. ഭാസ്കരൻ്റെ മകൾ സംഗീതയുടെ വീഡിയോ സംബന്ധിച്ചാണ്. ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് അച്ഛൻ തന്നെ വീട്ടുതടങ്കലിൽ വച്ചിരിക്കുകയാണെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചു പൊതുസമൂഹത്തിന്റെ ഇടപെടൽ ഉറപ്പുവരുത്താനാണ് വിവാഹമോചിതയും 13 വയസ്സുള്ള കുട്ടിയുടെ അമ്മയും കൂടിയായ സംഗീത ശ്രമിക്കുന്നത്.
ഭാസ്കരേട്ടൻ കമ്മ്യൂണിസ്റ്റുകാരനാണ് സംശയമില്ല. രണ്ടര വർഷം മുൻപ് റോഡ് അപകടത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മകൾക്ക് വേണ്ടി അദ്ദേഹം സുമാർ 55 ലക്ഷം രൂപ ചിലവഴിച്ചു. ഇപ്പോഴും ചികിത്സ തുടരുകയാണ്.
അതിനിടയിലാണ് റാഷിദ് ചികിത്സക്കായി വീട്ടിലെത്തുന്നത്. വീട്ടിൽ വച്ച് കുറെ ദിവസം ചികിത്സിച്ചു. സംഗീതയുടെ ദൗർബല്യം മുതലെടുത്ത് ബ്രെയിൻ വാഷ് ചെയ്ത് സഹായിക്കുന്നതിൻ്റെ മറവിൽ തൻ്റെ ചില രഹസ്യ അജണ്ട നടപ്പിലാക്കാൻ പദ്ധതി തയ്യാറാക്കുന്നു. അതിൽ സംഗീത വീഴുന്നു. ഈ ഗൂഢാലോചന മനസ്സിലാക്കിയ ഭാസ്കരേട്ടനും കുടുംബവും മകളെ ഈ ചതിക്കുഴിയിൽ വീഴുന്നത് തടയാൻ ശ്രമിക്കുന്നു.
പിന്നിട് സംഗീതയെ വീട്ടു തടങ്ങിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റാഷിദ് തന്റെ സുഹൃത്തായ അർജുൻ വഴി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് റിട്ട് ഹർജ്ജി ഫയൽ ചെയ്യുന്നു. ഹൈക്കോടതി ജഡ്ജിമാർ സംഗീതയുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുന്നു. മാസങ്ങൾ നീണ്ട വിചാരണക്കൊടുവിൽ ഗൂഢാലോചന പുറത്തുവരുമെന്ന് ഉറപ്പായപ്പോൾ കേസ് പിൻവലിച്ച് കണ്ടം വഴി ഓടി. കേസ് പിൻവലിക്കാൻ അനുവാദം കൊടുത്തുകൊണ്ടുള്ള ഹൈക്കോടതിയുടെ വിധിയിൽ ഹർജിക്കാരനെതിരായ ശക്തമായ നിരീക്ഷണം ഉണ്ടായി. സംഗീതയ്ക്കും മൂന്നാം എതിർകക്ഷിയായ പിതാവ് പി വി ഭാസ്കറിനും പോലീസ് സംരക്ഷണം നൽകാൻ കൃത്യമായ നിർദ്ദേശവും ഹൈക്കോടതി നൽകി.
ഈ സംഭവം പരാജയപ്പെട്ടപ്പോഴാണ് പുതിയ അടവു വീഡിയോയുമായി സോഷ്യൽ മീഡിയയിൽ രംഗത്ത് വരുന്നത്.
സംഗീതയെ ബ്രെയിൻ വാഷ് നടത്തി സ്വന്തമാക്കിയതിനുശേഷം അപകട ഇൻഷുറൻസ് തട്ടിയെടുക്കുകയോ ജീവകാരുണ്യത്തിന്റെ പേരിൽ പണപ്പിരിവ് നടത്തി തൻ്റെ സ്വാർത്ഥത നേടിയെടുക്കുകയോ മറ്റുമാണ് റാഷിദിൻ്റെ ലക്ഷ്യം. ഒപ്പം ജിഹാദ് നടപ്പിലാക്കുക....
ഇത് മനസ്സിലാക്കാതെ വീഡിയോ പ്രചരിപ്പിച്ച് വാർത്ത പടച്ചു വിടുന്നവർ അറിയുന്നില്ല വേദനിക്കുന്ന മാതാപിതാക്കളുടെ വിഷമം. ഇത്രയുമായിട്ടും ആ മകളെ ചേർത്തു പിടിക്കുന്ന ആ മാതാപിതാക്കളെ സമൂഹം ചേർത്തു പിടിക്കണം. ഒപ്പം ജിഹാദി അജണ്ട തിരിച്ചറിയണമെന്നുമാണ് എൻ്റെ അഭ്യർത്ഥന. കൂടാതെ ഇതിൻ്റെ പിന്നിലുള്ള മുഴുവൻ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെടുകയാണ്.
രണ്ട് വർഷം മുൻപ് നടന്ന വാഹനാപകടത്തെ തുടർന്ന് സംഗീതയുടെ അരയ്ക്ക് താഴെ തളർന്നു. പല ചികിത്സയും നൽകി ഒടുവിൽ നാഡി വൈദ്യത്തിലെത്തി. ചികിത്സ നടത്തിയ വൈദ്യനുമായി സംഗീത അടുപ്പത്തിലായി. ഇതോടെ ചികിത്സ മതിയാക്കി യുവതിയെ വീട്ടിൽ പൂട്ടിയിടുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് തടങ്കലിലാണെന്ന് കാണിച്ച് ഒരു സുഹൃത്ത് വഴി ഹെബിയസ് കോർപസ് ഫയൽ ചെയ്തെങ്കിലും പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്നും പരാതിയുണ്ട്. വിഡിയോ പുറത്ത് വിടുന്നതിന് മുൻപ് യുവതി എസ്പിക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും സംഗീത ആരോപിച്ചിരുന്നു.
Adjust Story Font
16

