Quantcast

മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം; പരാതി നല്‍കുമെന്ന് ബിജെപി

മുഖ്യമന്ത്രി കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

MediaOne Logo

Web Desk

  • Published:

    15 April 2021 5:22 AM GMT

മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം; പരാതി നല്‍കുമെന്ന് ബിജെപി
X

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. നിയമം ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം. മുഖ്യമന്ത്രിക്കെതിരെ ബിജെപി പരാതി നല്‍കുമെന്നും വി മുരളീധരന്‍ പറഞ്ഞു.

കോവിഡ് ബാധിച്ച മുഖ്യമന്ത്രി എങ്ങനെ റോഡ് ഷോ നടത്തി? എന്നാണ് കോവിഡ് ബാധിച്ചതെന്ന് മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയതും കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയാണെന്ന് മുരളീധരന്‍ ആരോപിച്ചു.

കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് പത്താം ദിവസമാണ് പരിശോധന നടത്താറുള്ളത്. എന്നാല്‍ ഏഴാം ദിവസം തന്നെ മുഖ്യമന്ത്രി കോവിഡ് മുക്തനായി ആശുപത്രി വിട്ടു. ഇതോടെയാണ് വിവാദം തുടങ്ങിയത്. ഏപ്രില്‍ നാലിന് മുഖ്യമന്ത്രിക്ക് ലക്ഷണങ്ങളുണ്ടായിരുന്നെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞതോടെ പ്രതിപക്ഷം ആരോപണത്തിന്‍റെ മൂര്‍ച്ച കൂട്ടി. കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെ റോഡ് ഷോ നടത്തിയെന്നും പ്രചാരണം തുടര്‍ന്നെന്നും മാനദണ്ഡം പാലിക്കാതെ എങ്ങനെ വോട്ട് ചെയ്തെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ചോദ്യം.

TAGS :

Next Story