തിരുവനന്തപുരം കല്ലമ്പലത്ത് ബിജെപി പ്രവർത്തകനെ വെട്ടി
മാവേലികോണം സ്വദേശി പ്രജീഷിനാണ് വെട്ടേറ്റത്

തിരുവനന്തപുരം: കല്ലമ്പലം ഒറ്റൂരിൽ ബിജെപി പ്രവർത്തകനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. മാവേലികോണം സ്വദേശി പ്രജീഷിനാണ് വെട്ടേറ്റത്. പ്രജീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും കല്ലമ്പലം എസ്എച്ച്ഒ പറഞ്ഞു.
Next Story
Adjust Story Font
16

