കള്ളപ്പണ ഇടപാട് കേസ് ; പി.വി അൻവറിന് ഇഡി യുടെ ക്ലീൻ ചിറ്റ്
തെളിവില്ലെന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

കൊച്ചി: കർണാടകയിലെ ക്രഷർ ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടിയെന്ന കേസിൽ പി.വി അൻവറിന് ഇഡിയുടെ ക്ലീൻ ചിറ്റ്. കേസിൽ തെളിവില്ലെന്ന റിപ്പോർട്ട് കലൂർ പിഎംഎൽഎ കോടതിയിൽ ഇഡി സമർപ്പിച്ചു. മലപ്പുറത്തെ വ്യവസായിയാണ് പി.വി അൻവറിനെതിരെ പരാതി ഉന്നയിച്ചത്.
കേസുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം ഇഡി സംഘം പി.വി അൻവറിനെ മുമ്പ് ചോദ്യം ചെയ്തിരുന്നു. കർണാടക ബൽത്തങ്ങാടി താലൂക്കിൽ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്തു പ്രവാസി എൻജിനീയറിൽ നിന്നു 50 ലക്ഷം രൂപ വാങ്ങി ലാഭ വിഹിതം നൽകാതെ വഞ്ചിച്ചെന്നാണു കേസ്.
UPDATING
Next Story
Adjust Story Font
16

