രക്തദാനം മഹാദാനം; സംഘടനകളെ മറയാക്കിയും രക്തദാന തട്ടിപ്പ്
പണം വാങ്ങുന്നത് രക്തം നൽകുന്നവരും സ്വീകരിക്കുന്നവരും അറിയാതെ

തിരുവനന്തപുരം: കേരളത്തിൽ സംഘടനകളെ രക്തദാന തട്ടിപ്പ് മറയാക്കിയും. ആശുപത്രികളിലുള്ള രോഗികൾക്ക് രക്തം എത്തിയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്ത ശേഷം സംഘം പണം തട്ടിയെടുക്കുകയും ചെയ്യും. പണം കൈമാറ്റത്തെക്കുറിച്ച് രക്തം നൽകുന്നവരോ ആശുപത്രി അധികൃതരോ അറിയുകയുമില്ല. മീഡിയവൺ അനേഷണത്തിലാണ് കണ്ടെത്തൽ.
രക്തം നൽകുന്നവരും അത് സ്വീകരിക്കുന്നവരും അറിയാതെയാണ് സംഘടനകളെ മറയാക്കിയുള്ള ഈ തട്ടിപ്പ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ രോഗിയുടെ ബന്ധുക്കളിൽ നിന്ന് 11250 രൂപയാണ് സ്വന്തമാക്കിയത്. ആശുപത്രിയിൽ രക്തം ഉറപ്പാക്കാമെന്ന് രോഗികളുടെ ബന്ധുക്കൾക്ക് ഉറപ്പ് നൽകി. ഇതിനായി ഒരു കത്തും കൈമാറി.
രോഗിക്ക് നൽകിയ രക്തത്തിന് പകരം തൊട്ടടുത്ത ദിവസം രക്തം നൽകാനെത്തുമെന്നാണ് ആശുപത്രിക്ക് സംഘടന ഉറപ്പ് നൽകി. സംഘടനയുടെ അഭ്യർത്ഥന പ്രകാരം ആളുകളെത്തി രക്തം നൽകിയ ശേഷം മടങ്ങുകയും ചെയ്തു.
സാമ്പത്തിക കൈമാറ്റത്തെക്കുറിച്ച് രക്തം ദാനം ചെയ്യാനെത്തുന്നവർ അറിയാത്തതിനാൽ ഇത്തരം ഇടപാടുകളെക്കുറിച്ച് പരാതിയും ഉയരാറില്ല. അതിനാൽ രക്തദാന സംഘടനകൾക്ക് തട്ടിപ്പ് തുടരാനും സാധിക്കും.
രക്തദാനത്തിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സംസ്ഥാനത്ത് വ്യപാകമാണെന്ന് മീഡിയവൺ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രക്തം വാഗ്ദാനം ചെയ്ത ശേഷം പണം വാങ്ങി മുങ്ങുകയാണ് പതിവ്. രോഗിയുടെ ബന്ധുക്കളുടെ നിസഹായാവസ്ഥയെ ചൂഷണം ചെയ്താണ് ഈ കൊള്ള.
watch video:
Adjust Story Font
16

