Quantcast

'ഇടത് നിരീക്ഷകൻ എന്ന പദവി രാജിവെച്ചു, പേടിച്ചുപോയെന്ന് പറഞ്ഞേക്കൂ'; സിപിഎമ്മിനെ പരിഹസിച്ച് ബി.എൻ ഹസ്‌കർ

മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചയിൽ വിമർശിച്ചതിനെ തുടർന്ന് സിപിഎം നേതൃത്വം ഹസ്‌കറിനെ ശാസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പ്

MediaOne Logo
ഇടത് നിരീക്ഷകൻ എന്ന പദവി രാജിവെച്ചു, പേടിച്ചുപോയെന്ന് പറഞ്ഞേക്കൂ; സിപിഎമ്മിനെ പരിഹസിച്ച് ബി.എൻ ഹസ്‌കർ
X

തിരുവനന്തപുരം: ഇടത് നിരീക്ഷനെന്ന നിലയിൽ ഇനി ചാനൽ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് അഡ്വ. ബി.എൻ ഹസ്‌കർ. മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചയിൽ വിമർശിച്ചതിനെ തുടർന്ന് സിപിഎം നേതൃത്വം ഹസ്‌കറിനെ ശാസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പ്.

''രാജിവെച്ചു........ സംസ്ഥാന സർക്കാരും പാർട്ടിയും നൽകിയ 'ഇടതു നിരീക്ഷകൻ' എന്ന പദവി ഞാൻ രാജിവെച്ചിരിക്കുന്നു. ഇന്നുവരെ വാങ്ങിയ ശമ്പളവും മറ്റ് അനുകൂല്യങ്ങളും സർക്കാർ ഖജനാവിലേക്ക് തിരിച്ചടച്ചു, ഔദ്യോഗിക വാഹനം, ഡ്രൈവർ, ഗൺമാൻ എന്നിവ ഞാൻ തിരിച്ചയച്ചു, ഔദ്യോഗിക വസതിയും ഒഴിഞ്ഞു. ചാനൽ ചർച്ചകളിലെ മണിക്കൂറുകൾ നീളുന്ന അധ്വാനം ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് കരുതുന്നതുകൊണ്ട് ഞാൻ ഇനി മുതൽ 'രാഷ്ട്രീയ നിരീക്ഷകൻ', പേടിച്ചു പോയെന്ന് പറഞ്ഞേക്കൂ...''- ഹസ്‌കർ ഫേസ്ബുക്കിൽ കുറിച്ചു.

TAGS :

Next Story