Quantcast

മലപ്പുറത്ത് കാറിടിച്ച് തോട്ടില്‍വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഞായറാഴ്ച വൈകുന്നേരമാണ് വലിയപറമ്പ് സ്വദേശി ഹാഷിര്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് തോട്ടിലേക്ക് വീണത്

MediaOne Logo

Web Desk

  • Published:

    8 July 2025 8:28 AM IST

മലപ്പുറത്ത് കാറിടിച്ച് തോട്ടില്‍വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
X

മലപ്പുറം: തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അപകടം സംഭവിച്ചതിന് 500 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് വലിയപറമ്പ് സ്വദേശി ഹാഷിര്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് തോട്ടിലേക്ക് വീണത്.

ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. സംഭവം നടന്ന രാത്രി മുതല്‍ തിരച്ചിലില്‍ നടത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപവാസികളാണ് തിരച്ചില്‍ നടത്തിയത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.

TAGS :

Next Story