Quantcast

കണ്ണൂരില്‍ സ്കൂൾ വൃത്തിയാക്കുന്നതിനിടെ ബോംബ് കണ്ടെത്തി

ശൗചാലയത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ.

MediaOne Logo

Web Desk

  • Updated:

    2021-10-25 10:05:29.0

Published:

25 Oct 2021 3:07 PM IST

കണ്ണൂരില്‍ സ്കൂൾ വൃത്തിയാക്കുന്നതിനിടെ ബോംബ് കണ്ടെത്തി
X

കണ്ണൂർ ആറളത്ത് സ്കൂൾ വൃത്തിയാക്കുന്നതിനിടെ ബോംബുകൾ കണ്ടെത്തി. ആറളം ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. ശൗചാലയത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ.

സ്കൂള്‍ തുറക്കുന്നതിന്‍റെ ഭാഗമായാണ് പിടിഎ അംഗങ്ങളും നാട്ടുകാരും സ്കൂള്‍ വൃത്തിയാക്കിയത്. ഇതിനിടെയാണ് ഉഗ്ര ശേഷിയുള്ള ബോംബുകള്‍ ശൗചാലയത്തില്‍ കണ്ടെത്തിയത്. പിടിഎ ഭാരവാഹികള്‍ ഉടന്‍ ആറളം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കി.

TAGS :

Next Story