Quantcast

''ഇരുവിഭാഗവും ഒന്നിച്ചുനിൽക്കണം'': ഐ.എൻ.എൽ ഭിന്നതയിൽ നിലപാട് കടുപ്പിച്ച് സി.പി.എം

ഇരു വിഭാഗവും ഒന്നിച്ച് നിന്നാലെ മുന്നണി യോഗത്തിൽ അടക്കം പങ്കെടുപ്പിക്കേണ്ടതുള്ളൂ എന്ന് സി.പി.എം തീരുമാനമെടുത്തതായാണ് സൂചന

MediaOne Logo

Web Desk

  • Updated:

    2024-01-21 07:04:46.0

Published:

21 Jan 2024 7:01 AM GMT

INL
X

അഹമ്മദ് ദേവൽകോവിൽ- എ.പി അബ്ദുൽ വഹാബ്‌

കോഴിക്കോട്: ഐ.എന്‍.എല്‍ ഭിന്നതയില്‍ നിലപാട് കടുപ്പിച്ച് സിപിഎം. ഇരു വിഭാഗവും ഒന്നിച്ച് നിന്നാലെ മുന്നണി യോഗത്തിൽ അടക്കം പങ്കെടുപ്പിക്കേണ്ടതുള്ളൂ എന്ന് സി.പി.എം തീരുമാനമെടുത്തതായാണ് സൂചന. ഇരു വിഭാഗവും ഒന്നിച്ച് പോകണം എന്ന് നേരത്തെ സി.പി.എം നിർദേശം നൽകിയിരുന്നു.

കാസിം ഇരിക്കൂർ-വഹാബ് പക്ഷം എന്നിങ്ങനെ രണ്ടുവിഭാഗമായാണ് ഐ.എന്‍.എല്‍ പിരിഞ്ഞത്. നേരത്തെ മന്ത്രിസ്ഥാനത്തുണ്ടായിരുന്ന അഹമ്മദ് ദേവർകോവിലിനെ(കാസിം ഇരിക്കൂര്‍ പക്ഷം) എൽ.ഡി.എഫ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.

എന്നാൽ മന്ത്രിസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കഴിഞ്ഞ ദിവസം ചേർന്ന എല്‍.ഡി.എഫ് യോഗത്തിലേക്ക് ഐ.എന്‍.എല്ലിനെ പ്രതിനിധീകരിച്ച് ആരെയും ക്ഷണിച്ചിരുന്നില്ല. ഈ പശ്ചാതലത്തിലാണ് ഒന്നിച്ചുനിൽക്കണമെന്ന സി.പി.എം വീണ്ടും ആവർത്തിക്കുന്നത്.

Watch Video Report


TAGS :

Next Story