Quantcast

നടുറോഡില്‍ കത്തിയുമായി യുവാവിന്‍റെ പരാക്രമം

ഓട്ടോറിക്ഷാ ഡ്രൈവർക്കുനേരെ കത്തിയുമായി പാഞ്ഞടുത്ത ഇയാള്‍ പിന്നീട് നാട്ടുകാര്‍ക്കുനേരെ തിരിയുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-06-17 09:34:55.0

Published:

17 Jun 2023 3:02 PM IST

നടുറോഡില്‍ കത്തിയുമായി യുവാവിന്‍റെ പരാക്രമം
X

കാസർകോട്: ഉപ്പള കൈക്കമ്പയിൽ കത്തിയുമായി യുവാവിന്റെ പരാക്രമം. ശരൺ എന്ന യുവാവാണ് കത്തിയുമായി ഭീഷണി മുഴക്കിയത്. പൊലീസ് എത്തി ശരണിനെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സംഭവം. ആദ്യം ഓട്ടോറിക്ഷാ ഡ്രൈവർക്കുനേരെയായിരുന്നു ഇയാളുടെ പരാക്രമം.

തുടർന്ന് ഓട്ടോഡ്രവർ വാഹനത്തിൽ നിന്നും ഓടി രക്ഷപ്പെട്ടു. തുടർന്ന് ശരണും ഇദ്ദേഹത്തിന് പിന്നാലെ ഓടി ഭീഷണപ്പെടുത്തൽ തുടർന്നു. പിന്നീടാണ് ഇയാൾ യാത്രക്കാർക്കുനേരെ ഭീഷണിപ്പെടുത്തൽ തുടർന്നത്. പിന്നീട് പൊലീസ് എത്തി ഇയാളെ അനുനയിപ്പിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.



TAGS :

Next Story