കൊയിലാണ്ടിയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു
കൊയിലാണ്ടി ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബീമാണ് തകർന്നത്.

കോഴിക്കോട്: കൊയിലാണ്ടി തോരായിക്കടവിൽ പുതുതായി നിർമിക്കുന്ന പാലത്തിന്റെ ബീം തകർന്നു വീണു. കൊയിലാണ്ടി ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബീമാണ് തകർന്നത്. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം.
നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. പുഴയുടെ മധ്യത്തിലാണ് സംഭവം. കോൺക്രീറ്റ് ചെയ്യുന്നതിനിടയിൽ ബീം തകർന്നു വീഴുകയായിരുന്നു. ടിഎംആർ കൺസ്ട്രക്ഷൻ ആണ് നിർമാണം കരാർ എടുത്തിരിക്കുന്നത്. ഒന്നര വർഷം മുമ്പാണ് നിർമാണം ആരംഭിച്ചത്.
Next Story
Adjust Story Font
16

