Quantcast

പാലക്കാട് കോഴിക്കൂട്ടിൽ ചത്ത പുലിയുടെ ശരീരത്തിൽ റബ്ബര്‍ ബുള്ളറ്റ്

പുലിക്ക് ഹൃദയാഘാതം സംഭവിച്ചെന്നും പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

MediaOne Logo

Web Desk

  • Updated:

    2023-01-29 05:49:09.0

Published:

29 Jan 2023 5:11 AM GMT

leopard
X

leopard

പാലക്കാട്: മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ ചത്ത പുലിയുടെ ശരീരത്തില്‍ റബ്ബര്‍ ബുള്ളറ്റ്. പോസ്റ്റ്മോർട്ടത്തിനിടെയാണ് പുലിയുടെ ശരീരത്തില്‍ നിന്ന് ബുള്ളറ്റ് കണ്ടെത്തിയത്. പുലിക്ക് ഹൃദയാഘാതം സംഭവിച്ചെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ആറ് മണിക്കൂര്‍ നേരമാണ് പുലി കോഴിക്കൂട്ടിലെ കമ്പിയില്‍ കുടുങ്ങിക്കിടന്നത്. പുലിയുടെ ജഡം മണ്ണാര്‍കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാറ്റി.

കോട്ടോപ്പാടം പഞ്ചായത്തിലെ കുന്തിപ്പാടത്തെ ഫിലിപ്പ് എന്ന വ്യക്തിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് ഇന്നലെ രാത്രിയോടെ പുലി കുടുങ്ങിയത്. രാത്രി കോഴികൾ ബഹളമുണ്ടാക്കുന്നത് കേട്ട് നായ്ക്കളാണെന്ന് കരുതിയാണ് വീട്ടുകാർ പുറത്തിറങ്ങിയത്. പുലിയാണെന്ന് കണ്ട് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.

ഉടന്‍ പൊലീസും വനം വകുപ്പും സ്ഥലത്തെത്തി. മുത്തങ്ങയിൽ നിന്ന് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പുലിയെ മയക്കുവെടി വെക്കാനായി പുറപ്പെട്ടിരുന്നു. പുലി കുടുങ്ങിയതറിഞ്ഞ് വൻ ജനക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടി.

TAGS :

Next Story