Quantcast

പ്രൊമോഷന് വരാത്തതിനാല്‍ 25 ലക്ഷം നിര്‍മാതാവിന് നഷ്ടമായി; നടന്‍ ബിജു മേനോനെതിരെ ബി. ഉണ്ണികൃഷ്ണന്‍

ജിത്തു ജോസഫിന്റെ സിനിമയില്‍ അഭിനയിച്ചതിന് ശേഷവും ബിജു മേനോന്‍ പ്രമോഷന് പങ്കെടുത്തില്ലെന്ന് ഉണ്ണികൃഷ്ണന്‍ ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    2026-02-09 08:42:44.0

Published:

9 Feb 2026 2:03 PM IST

പ്രൊമോഷന് വരാത്തതിനാല്‍ 25 ലക്ഷം നിര്‍മാതാവിന് നഷ്ടമായി; നടന്‍ ബിജു മേനോനെതിരെ ബി. ഉണ്ണികൃഷ്ണന്‍
X

എറണാകുളം: നടന്‍ ബിജു മേനോനെതിരെ ആരോപണവുമായി സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍. നടന്‍ സിനിമയുടെ പ്രൊമോഷന് വരാത്തതിനാല്‍ 25 ലക്ഷം രൂപ നിര്‍മാതാവിന് നഷ്ടമായെന്നും ജിത്തു ജോസഫിന്റെ സിനിമയില്‍ അഭിനയിച്ചതിന് ശേഷവും ബിജു മേനോന്‍ പ്രമോഷന് പങ്കെടുത്തില്ലെന്നും ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. താരം കരാര്‍ പ്രകാരമുള്ള പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുത്തില്ലെന്നും ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'വേതനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍മാതാക്കളോട് കാണിക്കുന്ന കാര്‍ക്കശ്യത്തിന്റെ പത്ത് ശതമാനമെങ്കിലും പ്രൊമോഷന്‍ പരിപാടികളില്‍ കാണിക്കാന്‍ കഴിയേണ്ടതില്ലേ? താന്‍ അഭിനയിക്കുന്ന പടം പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത കരാറിലൂടെ ഏറ്റെടുത്തതിന് ശേഷം അതിന് പോവാതിരിക്കുന്നതിലൂടെ 25 ലക്ഷം രൂപയാണ് നിര്‍മാതാവിന് നഷ്ടം വന്നിരിക്കുന്നത്. അടുത്തിടെ ജിത്തു ജോസഫിന്റെ പടത്തില്‍ അഭിനയിച്ചതിന് ശേഷവും ബിജു മേനോന്‍ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നില്ല. ഇത്തരം കാര്യങ്ങള്‍ നിങ്ങളാദ്യം തിരുത്തൂ. അങ്ങനെയാണെങ്കില്‍ സ്വാഭാവികമായും അടുത്ത ചര്‍ച്ചകളില്‍ അഭിനേതാക്കളുടെ വേതനം നിര്‍മാതാക്കളും സ്വമനസാലേ കൂട്ടിത്തരും'. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പുതുക്കിയ സേവന വേതന കരാര്‍ ഒപ്പിട്ടതിന് ശേഷമുള്ള പത്രസമ്മേളനത്തിലാണ് വെളിപ്പെടുത്തല്‍. കൂടാതെ, സിനിമകളുടെ ചിത്രീകരണം നീണ്ടുപോകുന്നതിനുള്ള പ്രധാനകാരണം അഭിനേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകളാണെന്നും ഉണ്ണികൃഷ്ണന്‍ വിമര്‍ശിച്ചു. പുതിയ സേവന വേതന കരാറിലൂടെ ഇതിന് മാറ്റം വരുമെന്നും ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം വാങ്ങുന്ന എല്ലാ അഭിനേതാക്കളും കരാറിന്റെ ഭാഗമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story