ആലപ്പുഴയിൽ വീട് കുത്തിത്തുറന്ന് മോഷണം; 20 പവൻ സ്വർണവും ലാപ്ടോപ്പും കവർന്നു
വീട്ടുകാർ ബന്ധു വീട്ടിൽ പോയപ്പോഴാണ് മോഷണം നടന്നത്

ആലപ്പുഴ: ആലപ്പുഴ ചെന്നിത്തലയിൽ വീട് കുത്തിത്തുറന്ന് മോഷണം. 20 പവൻ സ്വർണവും ലാപ്ടോപ്പുമുൾപ്പടെ ഉള്ള വസ്തുക്കൾ മോഷണം പോയി. പാസ്പോർട്ട് അടക്കം വിലപ്പെട്ട രേഖകളും ഇന്ത്യൻ വിപണിയിൽ 30000 രൂപ വരുന്ന 25 യുകെ പൗണ്ട് എന്നിവ സൂക്ഷിച്ച സൂക്ഷിച്ചിരുന്ന ബാഗും കാണാതായി.
ചെന്നിത്തല ഷാരോൺ വില്ലയിൽ ജോസിന്റെ വീട്ടിലാണ് ഇന്ന് രാവിലെ മോഷണം നടന്നത്. പ്രവാസിയായ ജോസ് രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. വീട്ടുകാർ ബന്ധു വീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. വിലപിടിപ്പുള്ള രേഖകൾ അടങ്ങിയ ബാഗും നഷ്ടപ്പെട്ടു. മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story
Adjust Story Font
16

