തൃശ്ശൂരിൽ വാഹനാപകടം: യുവതിക്ക് ദാരുണാന്ത്യം
പൊറത്തിശ്ശേരി വില്ലേജ് ഓഫീസിലെ ജീവനക്കാരിയാണ് സ്നേഹ

തൃശ്ശൂർ:തൃശ്ശൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ അമിത വേഗതിയിലെത്തിയ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരിയായ പൂചിന്നിപ്പാടം സ്വദേശി സ്നേഹയാണ് മരിച്ചത്. അപകടത്തിൽപ്പെട്ട് ബസിനടിയിൽ കുരുങ്ങിയ സ്നേഹ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
ഊരകം സൗത്ത് ബസ് സ്റ്റോപ്പിൽ മത്സര ഓട്ടം നടത്തിയ ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടയിൽ രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. പൊറത്തിശ്ശേരി വില്ലേജ് ഓഫീസിലെ ജീവനക്കാരിയാണ് സ്നേഹ.
റൂട്ടിൽ മത്സര ഓട്ടം പതിവാക്കിയ സ്വാകര്യ ബസുകൾക്കെതിരെ നിരവധി പരാതികൾ ഉണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് നടപടിയെടത്തില്ലെന്നാണ് ആക്ഷേപം.
Next Story
Adjust Story Font
16

