Quantcast

വിദ്യാർഥികളെ കയറ്റാതെ പോയി; തടഞ്ഞ യൂത്ത് കോൺഗ്രസുകാർക്കിടയിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറ്റാൻ ശ്രമം

പലപ്പോഴും വിദ്യാർഥികളെ കയറ്റണം എന്നാവശ്യപ്പെട്ടിരുന്നെങ്കിലും ഇത് ചെവിക്കൊണ്ടിരുന്നില്ല. ഇതോടെയായിരുന്നു ഇന്നത്തെ പ്രതിഷേധം.

MediaOne Logo

Web Desk

  • Published:

    27 Sept 2022 6:40 PM IST

വിദ്യാർഥികളെ കയറ്റാതെ പോയി; തടഞ്ഞ യൂത്ത് കോൺഗ്രസുകാർക്കിടയിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറ്റാൻ ശ്രമം
X

കോഴിക്കോട് വിദ്യാർഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റാൻ ശ്രമം. തിരുവമ്പാടി- കോഴിക്കോട് റോഡില്‍ മലയമ്മയിൽ ഇന്ന് രാവിലെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

സ്കൂളിലേക്ക് പോവുന്ന വിദ്യാര്‍ഥികളെ സ്വകാര്യ ബസുകൾ സ്ഥിരമായി കയറ്റാതെ പോവുന്നത് പതിവായതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആദ്യം പോയ ബസ് തടഞ്ഞുനിര്‍ത്തി കാര്യങ്ങള്‍ പറഞ്ഞ് വിദ്യാര്‍ഥികളെ കയറ്റിവിട്ടു.

പിന്നാലെ വന്ന 'ബജബ' എന്ന ബസ്സും സമാന രീതിയില്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റാന്‍ ശ്രമിച്ചത്. പലപ്പോഴും വിദ്യാർഥികളെ കയറ്റണം എന്നാവശ്യപ്പെട്ടിരുന്നെങ്കിലും ഇത് ചെവിക്കൊണ്ടിരുന്നില്ല. ഇതോടെയായിരുന്നു ഇന്നത്തെ പ്രതിഷേധം.

പ്രവർത്തകർ പെട്ടെന്ന് തന്നെ ഒഴിഞ്ഞുമാറാതിരിക്കുകയും ഡ്രൈവർ ബ്രേക്ക് ചവിട്ടാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ വലിയ അപകടത്തിലേക്ക് നയിച്ചേനെയെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

അതേസമയം, ബസ് ഇടിച്ചുകയറ്റാന്‍ ശ്രമിച്ച ഡ്രൈവറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും ചോദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കുന്ദമംഗലം പൊലീസില്‍ പരാതി നല്‍കി.


TAGS :

Next Story